ഉപസംഹാരം - Response to Johnson C. Philip - (Part 7 - Epilogue)

 Part 1, Part 2, Part 3, Part 4, Part 5, Part 6




“കാൽവിനിസവുമല്ല അർമീനിയനിസവുമല്ല വിശ്വസിക്കുന്നതെന്നു” ഒരു കാലത്തു പറഞ്ഞുനടന്നിരുന്ന എഴുത്തുകാരനെ ഒരു “കാൽവിനിസ്റ്റു” ആക്കിയത് ദൈവവചന പഠനമാണ്. അല്ലാതെ ജോൺ കാൽവിന്‍റെ പുസ്തകങ്ങൾ അല്ല. എന്നാൽ, കുറച്ചു നാൾ മുമ്പ് ഡോ. ജോൺസൺ സി. ഫിലിപ്പ്, "കാൽവിനിസം" എന്ന ഉപദേശത്തിനെതിരെ എഴുതിയ പുസ്തകം എന്‍റെ ശ്രദ്ധയിൽപ്പെട്ടു. വളരെ ആശയോടുകൂടിയാണ് ആ പുസ്തകം വായിച്ചതെങ്കിലും, നിരാശയായിരുന്നു ഫലം. കാൽവിനിസം തെറ്റാണ് എന്ന് സ്ഥാപിക്കുന്നതിനുപകരം അദ്ദേഹം കാൽവിനെ കുറിച്ചാണ് വിശദീകരിച്ചത്. ചരിത്രത്തിനു വിരുദ്ധമായ പല കാര്യങ്ങളും ഡോ. ഫിലിപ്പ് പറഞ്ഞത് എന്‍റെ ശ്രദ്ധയിൽ പെട്ടു. അതുകൊണ്ടാണ്, ഈ പുസ്തകം എഴുതുവാൻ ദൈവകൃപയിൽ ആശ്രയിച്ചു ഞാൻ തീരുമാനിച്ചത്. ഈ പുസ്തകത്തിൽ മൂന്നു കാര്യങ്ങൾ ആണ് ഞാൻ തെളിവുകൾ നിരത്തി സ്ഥാപിച്ചത്:

1.      ബ്രദറൺ സമൂഹത്തിലെ ആദ്യ കാല ദൈവഭക്തന്മാർ എല്ലാവരും കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നു.

2.      കേരളത്തിലെ ആദിമ കാല സുവിശേഷകന്മാർ കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നു. 1960-കളിലാണ് കാൽവിനിസം ഇന്ത്യൻ സമൂഹത്തിലേക്കു നുഴഞ്ഞുകയറിയതെന്ന ഡോ. ഫിലിപ്പിന്‍റെ പ്രസ്താവ പച്ച കള്ളമാണ് എന്ന് തെളിവുകൾ നിരത്തി സ്ഥാപിച്ചു.

3.      ദൈവവചനം കാൽവിനിസം എന്ന ഉപദേശത്തെ സ്ഥാപിക്കുന്നു എന്ന് തെളിയിച്ചു.

ഈ ഒരു കൃതി എഴുതുവാൻ എനിക്ക് കൃപ തന്ന ത്രീയേക ദൈവത്തിനു ഞാൻ നന്ദി പറയുന്നു. അവൻ സർവാധികാരി ആണ്. ധന്യനായ ഏകാധിപതിയാണ്. അവൻ സകലത്തെയും ഭരിക്കുന്നു. തനിക്കു ഇഷ്ടമുള്ളത് എല്ലാം അവൻ പ്രവർത്തിക്കുന്നു. അവന്‍റെ സത്യങ്ങൾ പ്രസംഗിക്കപ്പെടും. വിശ്വാസികൾ അത് അംഗീകരിക്കും.


PDF Link of Book: 

https://drive.google.com/file/d/1rzHyYamVOM7sBOJHqOhjjIp3XIAVtaTx/view?usp=sharing

Comments

Popular posts from this blog

നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3