Part 1 , Part 2 അനുബന്ധം അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? യേശു ക്രിസ്തു ഭൂമിയിൽ ജീവിച്ച എല്ലാവരുടെയും (നരകത്തിൽ പോകുന്നവരുടെ ഉൾപ്പെടെ) പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന് താൻ വ്യക്തമാക്കുന്നതായി ജോൺസൺ സി. ഫിലിപ്പ് പറയുകയുണ്ടായി (പേജ് 56, 57). അതിനു താൻ കാണിച്ച തെളിവ് വചനമാണ് യോഹന്നാൻ 3:16. എന്നാൽ, യോഹന്നാൻ 3:16-ൽ അങ്ങനെ ഒന്ന് പറയുന്നതായി എത്ര വായിച്ചിട്ടും എനിക്ക് കാണുവാൻ സാധിച്ചില്ല. യോഹന്നാനിൽ എന്ന് മാത്രമല്ല, വചനത്തിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല . ദൈവ വചനം എല്ലാ വായിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ആ ഒരു അഭിപ്രായത്തിൽ എത്തിച്ചേരുവാൻ കഴിയുകയില്ല എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. കർത്താവ് നൂറു ശതമാനം എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടി മരിച്ചു എന്ന് അസന്നിഗ്ദ്മായി പ്രസ്താവിക്കുന്ന ഒരു വാക്യം പോലും ബൈബിളിൽ ഇല്ല. എല്ലാം ശ്രീ. ജോൺസൻ സി. ഫിലിപ്പി ന്റെ വ്യാഖ്യാനങ്ങൾ മാത്രം. യോഹന്നാൻ 3:16 നമുക്ക് പരിശോധിക്കാം. യോഹന്നാൻ 3:16 : “ത ന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ...
Comments
Post a Comment