നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9
നിരുപാധികമായ തിരഞ്ഞെടുപ്പ് എന്ന ഉപദേശത്തെ സ്ഥാപിക്കുന്ന വേദഭാഗങ്ങളെ തെറ്റായി വ്യാഖ്യാനിച്ച ജിനു നൈനാന്റെ ലേഖനത്തിനു ഒരു മറുപടി. _____________________________________________________________ ജിനു നൈനാൻ: നിരുപാധികമായ തിരഞ്ഞെടുപ്പ് എന്നാൽ ലോട്ടറി എടുക്കുന്നത് പോലെയാണ്. ഒരു കൂട്ടം ചീട്ടിൽ നിന്നും ഒന്ന് നറുക്കെടുപ്പ് പോലെ. മറുപടി : രക്ഷയ്ക്കുള്ള നിരുപാധികമായ തിരഞ്ഞെടുപ്പിനെ എതിർക്കുന്ന ജിനു നൈനാൻ യിസ്രായേലിനെ നിരുപാധികമായി തിരഞ്ഞെടുത്തു എന്ന് വിശ്വസിക്കുന്നുണ്ട് (പുസ്തകത്തിൽ ഉടനീളം പറയുന്നു). അങ്ങനെ എങ്കിൽ ജിനു നൈനാന്റെ തന്നെ വിശ്വാസപ്രകാരം അതൊരു ലോട്ടറി എടുക്കുന്നതുപോലെ ആയിരുന്നു എന്ന് വരുന്നു. യഹോവയാം ദൈവം അബ്രാഹാമിനെ തിരഞ്ഞെടുത്തത് ഒരു ലോട്ടറി എടുക്കുന്നതുപോലെ ആയിരുന്നുവോ!? ആയിരുന്നു എന്ന് ജിനു നൈനാന്റെ വാദപ്രകാരം പറയേണ്ടിവരും. ദൈവീക തിരഞ്ഞെടുപ്പിനെ പരിഹസിക്കുന്നതിനു തുല്യമാണത്. ഇനി നമുക്ക് നിരുപാധികമായ തിരഞ്ഞെടുപ്പ് എന്താണ് എന്ന് നോക്കാം. നിരുപാധികം എന്നാൽ ഒന്നും ആലോചിക്കാതെ തോന്നുന്നതുപോലെ എടുത്ത ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു എന്ന...