Posts

Showing posts from September, 2021

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3

Image
  Part 1 ,  Part 2 അനുബന്ധം അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി   യേശുക്രിസ്തു മരിച്ചുവോ? യേശു ക്രിസ്തു ഭൂമിയിൽ ജീവിച്ച എല്ലാവരുടെയും (നരകത്തിൽ പോകുന്നവരുടെ ഉൾപ്പെടെ) പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന് താൻ വ്യക്തമാക്കുന്നതായി ജോൺസൺ സി. ഫിലിപ്പ് പറയുകയുണ്ടായി (പേജ് 56, 57). അതിനു താൻ കാണിച്ച തെളിവ് വചനമാണ് യോഹന്നാൻ 3:16. എന്നാൽ, യോഹന്നാൻ 3:16-ൽ അങ്ങനെ ഒന്ന് പറയുന്നതായി എത്ര വായിച്ചിട്ടും എനിക്ക് കാണുവാൻ സാധിച്ചില്ല. യോഹന്നാനിൽ എന്ന് മാത്രമല്ല, വചനത്തിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല . ദൈവ വചനം എല്ലാ വായിച്ചു മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് ആ ഒരു അഭിപ്രായത്തിൽ എത്തിച്ചേരുവാൻ കഴിയുകയില്ല എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. കർത്താവ് നൂറു ശതമാനം എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് വേണ്ടി മരിച്ചു എന്ന് അസന്നിഗ്ദ്മായി പ്രസ്താവിക്കുന്ന ഒരു വാക്യം പോലും ബൈബിളിൽ ഇല്ല. എല്ലാം ശ്രീ. ജോൺസൻ സി. ഫിലിപ്പി ന്‍റെ വ്യാഖ്യാനങ്ങൾ മാത്രം. യോഹന്നാൻ 3:16 നമുക്ക് പരിശോധിക്കാം. യോഹന്നാൻ 3:16 : “ത ന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ...

തിന്മയും ദൈവത്തിന്‍റെ സർവാധികാരവും - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 2

Image
    Part 1 v ദൈവത്തി ന്‍റെ പ്രപഞ്ചത്തിൽ യാദൃച്ഛികം (Random or Chance Events) എന്ന ഒരു കാര്യമേയില്ല. എല്ലാത്തി ന്‍റെ യും മീതെ ദൈവം സർവാധികാരിയാണ്‌. സദൃശ്യവാക്യങ്ങൾ 16:33 : “ചീട്ടു മടിയിൽ ഇടുന്നു; അതി ന്‍റെ വിധാനമോ യഹോവയാലത്രേ.” (The lot is cast into the lap, but its every decision is from the Lord).   v യഹോവ സകലത്തിനും മീതെ സർവാധികാരിയാണ്‌. “സ്വതന്ത്ര ഇച്ഛയുള്ള” ത ന്‍റെ സൃഷ്ടികളുടെ സകല പ്രവർത്തികളോടുള്ള ബന്ധത്തിലും യഹോവ സർവാധികാരിയാണ്‌. യിരേമ്യാവു 10:23 : “യഹോവേ, മനുഷ്യന്നു ത ന്‍റെ വഴിയും നടക്കുന്നവന്നു ത ന്‍റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (I know, O Lord, that the way of man is not in himself, that it is not in man who walks to direct his steps). സദൃശ്യവാക്യങ്ങൾ 20:24 : “മനുഷ്യ ന്‍റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു ത ന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം?” (A man's steps are from the Lord; how then can man understand his way?). സദൃശ്യവാക്യങ്ങൾ 16:9 : മനുഷ്യ ന്‍റെ ഹൃദയം ത ന്‍റെ വഴിയെ നിരൂപിക്കുന്നു; അവ ന...

കാൽവിനിസം - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - നിരൂപണം - Part 1

Image
  ജോൺസൺ സി. ഫിലിപ്പും, സനീഷ് ചെറിയാനും എഴുതിയ "നവീന കാൽവിനിസം എന്താണ് കുഴപ്പം" (2011) എന്ന പുസ്തകത്തിന് മറുപടി എന്നോണം ഞാൻ ഒരു പുസ്തകം എഴുതിയിരുന്നു. എന്നാൽ, ആ പുസ്തകത്തിൽ അവതരിപ്പിച്ച ആശയത്തെയും തെളിവുകളെയും ഖണ്ഡിക്കാതെ മറ്റൊരു പുസ്തകം ഇറക്കുകയാണ് ജോൺസൺ സി. ഫിലിപ്പ് ചെയ്തിരിക്കുന്നത്. താൻ ആദ്യം എഴുതിയ പുസ്തകത്തി ന്‍റെ അക്ഷരങ്ങൾ വലിയതാക്കി പുസ്തകത്തി ന്‍റെ വലിപ്പം കൂട്ടുക മാത്രമാണ് ജോൺസൺ സി. ഫിലിപ്പ് ചെയ്തിരിക്കുന്നത്. ആകയാൽ, എ ന്‍റെ ആദ്യപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും മറുപടികളും   ഇവിടെ ആവർത്തിക്കുന്നില്ല. ജോൺസൺ സി ഫിലിപ്പി ന്‍റെ ആദ്യ പുസ്തകവും എ ന്‍റെ മറുപടിയും എ ന്‍റെ ആദ്യപുസ്തകത്തിൽ തെളിവുകൾ നിരത്തി സ്ഥാപിച്ച ചരിത്ര സത്യങ്ങൾ: 1.       ബ്രദറൺ സമൂഹത്തിലെ ആദ്യ കാല ദൈവഭക്തന്മാർ എല്ലാവരും കാൽവിനിസം (5 Points of Calvinism) പഠിപ്പിച്ചവർ ആയിരുന്നു. J. N. ഡാർബി, B. W. ന്യൂട്ടൺ, ആ ന്‍റ ണി നോറിസ് ഗ്രോവ്സ്, ജോർജ് മുള്ളർ, ചാൾസ് ഹെൻറി മാക്കിന്റോഷ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. 2.       കേരളത്തിലെ ആദിമ കാല സുവിശ...