കാൽവിനിസവും ആദിമ ബ്രദറൺ സമൂഹവും - Response to Johnson C. Philip - Part 2
ജോൺ നെൽസൺ ഡാർബി (J. N. Darby) 1862-ൽ അമേരിക്കയിലെ ബാപ്റ്റിസ്റ്റുകാരെ യുഗവിശ്വാസികളാക്കി എന്ന് ഡോ. സണ്ണി അവതാരികയിൽ പറയുന്നുണ്ട്. കാൽവിനിസ്റ്റുകളെ യുഗവിശ്വാസികളാക്കി എന്ന രീതിയിലാണ് താൻ അത് അവതരിപ്പിക്കുന്നത്. ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയാണത്. യുഗവിശ്വാസി ആയിരുന്ന ഡാർബി ഒരു കാൽവിനിസ്റ്റുകൂടി ആയിരുന്നു. അതാണ് യാഥാർഥ്യം. ഡാർബി മാത്രമല്ല, ആദിമ കാലത്തെ ബ്രദറൺ വിശ്വാസികളിൽ ഏകദേശം എല്ലാവരും തന്നെ കാൽവിനിസം പിന്തുടരുന്നവർ ആയിരുന്നു.[1][2] ജെ. എൻ. ഡാർബി, ബി. ഡബ്ള്യു. ന്യൂട്ടൺ, ആന്‍റണി നോറിസ് ഗ്രോവ്സ്, ജോർജ് മുള്ളർ, ചാൾസ് ഹെൻറി മാക്കിന്റോഷ് എന്നിവരുടെ വീക്ഷണം നമുക്ക് പരിശോധിക്കാം.
ജെ. എൻ. ഡാർബി
“രക്ഷയ്ക്കായുള്ള മുൻനിയമനം” എന്ന ഉപദേശം
ഡാർബി വിശ്വസിച്ചിരുന്നു.[3] മാത്രമല്ല,
ഒരു മനുഷ്യന്‍റെ
വിശ്വാസം ദൈവം മുന്നമേ
കണ്ടിട്ടാണ് അവനെ തിരഞ്ഞെടുക്കുന്നതെന്ന അർമീനിയൻ ആശയത്തെ ഡാർബി തള്ളിക്കളഞ്ഞിരുന്നു.[4]
"നിരുപാധികമായ തിരഞ്ഞെടുപ്പു" (Unconditional Election) എന്ന ഉപദേശമാണ് ഡാർബി
പഠിപ്പിച്ചത് എന്ന് വ്യക്തം.
പാപത്തിൽ മരിച്ച മനുഷ്യന് “സ്വന്തന്ത്ര
ഇച്ഛ” (Free Will) ഉണ്ടെന്ന പഠിപ്പിക്കൽ ഗുരുതരമായ തെറ്റാണ് എന്ന് ഡാർബി പഠിപ്പിച്ചിരുന്നു.[5] “സ്വതന്ത്ര
ഇച്ഛ” എന്ന പഠിപ്പിക്കൽ അസംബന്ധമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. മനുഷ്യരുടെ സമ്പൂർണ്ണ
ധാർമ്മിക അധഃപതനത്തിൽ (Total Depravity) ഡാർബി വിശ്വസിച്ചിരുന്നു എന്ന് വ്യക്തം.
കാൽവിനിസ്റ്റു ഉപദേശത്തെ എതിർക്കുന്നവർക്കെതിരെ
സംവാദിക്കുവാൻ ഡാർബിയെ ചില കാൽവിനിസ്റ്റുകൾ ക്ഷണിച്ചു എന്നത് ചരിത്രമാണ്. അവരുടെ ക്ഷണം
ഡാർബി സ്വീകരിക്കുകയും ചെയ്തു.
“It was at a much earlier
date (1831, I think) that F. W. Newman invited Mr. Darby to Oxford: a season
memorable in a public way for his refutation of Dr. E. Burton's denial of the
doctrines of grace, beyond doubt held by the Reformers, and asserted not only
by Bucer, P. Martyr, and Bishop Jewell, but in Articles IX—XVIII of the Church
of England.”[6]
മറ്റൊരിക്കൽ, ജനീവ (Geneva) എന്ന പട്ടണത്തിലേക്കു
ഡാർബിയെ കാൽവിനിസ്റ്റുകൾ ക്ഷണിച്ചു.[7] കാൽവിനിസം
സ്ഥാപിക്കുവാൻ ആയിരുന്നു അത്. ഡാർബി ആ ക്ഷണം സ്വീകരിച്ചു. ജനീവയിലെ നേതൃത്വം ഡാർബിയ്ക്ക്
ബഹുമാനാർത്ഥം പുരസ്കാരങ്ങൾ നല്കിയെന്നതും ചരിത്രമാണ്.[8]
അവിശ്വാസികളായി മരിക്കുന്നവർക്കുവേണ്ടി
യേശുക്രിസ്തു "പ്രതിപകര" യാഗമായിട്ടില്ല എന്ന് ഡാർബി പഠിപ്പിച്ചു (Limited
Atonement).
“I can address all, and
declare to them that this satisfaction [for sin] has been made… But I cannot say to all that Christ bore
their sins, because the word does not say it anywhere. If He had borne
their sins, they would certainly be justified.”[9] Darby explained how this impacted his preaching, “I can say
to all, that propitiation has been presented to God. They have but to look
there, and going to God by that blood they will be received; they have nothing
to wait for. They will not go unless the Father draw them, but this is a matter
of sovereign grace, with which I have nothing to do in my preaching—in my
teaching, yes, but not in my address to unconverted souls.”[10]
ബെഞ്ചമിൻ വിൽസ് ന്യൂട്ടൺ
യുഗവിശ്വാസി അല്ലായിരുന്നു എങ്കിലും
ന്യൂട്ടനും ഒരു കാൽവിനിസ്റ്റായിരുന്നു.[11] ഡാർബി
കാൽവിനിസം വിശ്വസിക്കുന്നു എന്ന് താൻ ഉറപ്പിച്ചപ്പോൾ ന്യൂട്ടൺ ആഹ്ളാദിച്ചു എന്ന് നാം
വായിക്കുന്നു.[12]
അഗസ്റ്റിനും, ലൂതറും വിശ്വസിക്കുന്നപോലെ താനും ഈ ഉപദേശങ്ങൾ വിശ്വസിക്കുന്നു എന്ന് ന്യൂട്ടൺ
പറഞ്ഞിട്ടുണ്ട്.[13]
"ഉദ്ദേശ്യം സ്ഥാപിക്കുന്ന ദൈവകൃപ" (Irresistible Grace) ഒരു പാപിയിൽ പ്രവർത്തിച്ചാൽ മാത്രമേ അവനു രക്ഷിക്കപ്പെടുവാൻ സാധിക്കുകയുള്ളു
എന്ന് ന്യൂട്ടൺ പഠിപ്പിച്ചിരുന്നു.[14]
ആന്‍റണി നോറിസ് ഗ്രോവ്സ്
ബ്രദറൺ പ്രസ്ഥാനത്തെ ഇന്ത്യയിലേക്ക്
അവതരിപ്പിച്ച ഇദ്ദേഹവും ഒരു കാൽവിനിസ്റ്റു ആയിരുന്നു.[15]
“Do you think your old
friend is from a superlapsarian [sic] Calvinist become an Armenian [sic]?
believe it not; the doctrines of grace, in all their fullness, freeness,
and particularity, were never dearer to me than now”[16]
ജോർജ് മുള്ളർ
“കൃപയുടെ ഉപദേശം” എന്നറിയപ്പെടുന്ന
കാൽവിനിസ്റ്റു ഉപദേശം താൻ വിശ്വസിക്കുവാൻ ഇടയായ സാഹചര്യം തന്‍റെ ആത്മകഥയിൽ ജോർജ് മുള്ളർ വിശദീകരിക്കുന്നുണ്ട്.
കാൽവിനിസ്റ്റു ഉപദേശമായ തിരഞ്ഞെടുപ്പിലും, വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ള ക്രിസ്തുവിന്‍റെ പ്രതിപകര യാഗത്തിലും (Particular
Redemption), രക്ഷയുടെ ഭദ്രതയിലും (Persevering Grace) ജോർജ് മുള്ളർ വിശ്വസിച്ചിരുന്നു എന്ന് ആ ലേഖനം വായിച്ചാൽ
വ്യക്തമാകും.[17]
ചാൾസ് ഹെൻറി മാക്കിന്റോഷ്
രണ്ടാം തലമുറ ബ്രദറൺ വിശ്വാസിയായ ഇദ്ദേഹം
കാൽവിനിസം വിശ്വസിച്ചിരുന്നു. അതിലെ “അഞ്ചു വിശ്വാസ വിഷയങ്ങളും” (Five Points of
Calvinism) താൻ അംഗീകരിക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്.[18]
സംഗ്രഹം
ഡാർബി, ന്യൂട്ടൺ, മുള്ളർ എന്നീ ദൈവദാസന്മാർ
ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡോ. ഫിലിപ്പിനെ പോലെയുള്ളവരോട് എതിർത്തുനിന്നേനെ
എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ആദിമ കാലത്തു ബ്രദറൺ സമൂഹത്തിൽ പഠിപ്പിച്ചിരുന്ന
സുവിശേഷോപദേശത്തിൽ നിന്നും അനേകർ വിട്ടുമാറിയിരിക്കുന്നു. പലരും രക്ഷയുടെ ഭദ്രത തന്നെ
വിശ്വസിക്കുന്നില്ല. മറ്റുചിലർ മനസ്സില്ലാ മനസ്സോടെ അത് വിശ്വസിക്കുന്നു. എന്നാൽ, മറ്റു
ചിലർക്ക് രക്ഷ ഭദ്രമാണോ എന്ന് നിശ്ചയമില്ല. ചിലർ,
"തിരഞ്ഞെടുപ്പ്", “മുൻനിയമനം” എന്നീ ഉപദേശങ്ങൾ വിശ്വസിക്കാതെ, "രക്ഷയുടെ
ഭദ്രത" എന്ന കാൽവിനിസ്റ്റു ഉപദേശം മാത്രം വിശ്വസിക്കുന്നു. ഇതിനെല്ലാം കാരണം, ബ്രദറൺ സമൂഹത്തിലേക്ക് നുഴഞ്ഞുകയറിയ
അർമീനിയൻ ഉപദേശിമാരാണ്.
“പിന്നെ
ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു
വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി” (ന്യായാധിപന്മാർ 2:10).
[1] Harold H. Rowdon, Who Are The
Brethren and Does it Matter? (Exeter, England: The Paternoster Press,
1986), p. 35.
[2] Mark. R. Stevenson, The Doctrines of Grace in an Unexpected
Place: Calvinistic Soteriology in Nineteenth-Century Brethren Thought.
[3] J. N. Darby, "The Doctrine
of the Church of England at the Time of the Reformation," in The
Collected Writings of J. N. Darby (Winschoten, Netherlands: H. L. Heijkoop,
1971), Vol. 3, p. 3.
[4] John Howard Goddard, "The
Contribution of John Nelson Darby to Soteriology, Ecclesiology, and
Eschatology," (Th. D. Dissertation from Dallas Theological Seminary,
1948), p. 85.
[5] J. N. Darby, "Letter on
Free-Will," in The Collected Writings of J. N. Darby (Winschoten,
Netherlands: H. L. Heijkoop, 1971), Vol. 10, p. 185.
[6] W. G. Turner, John Nelson
Darby: A Biography (London: C. A. Hammond, 1926), p. 45.
[7] W. G. Turner, John Nelson
Darby: A Biography (London: C. A. Hammond, 1926), p. 58.
[8] Rowdon, Who Are The Brethren,
pp. 205-07.
[9] [Darby], Letters, vol.1,
p.98.
[10] [Darby], Letters, vol.1,
p.98.
[11] Burnham, Story of Conflict,
p.xv.
[12] Fry MS, p.236.
[13] Fry MS, pp.143-144, dated 13
January, 1828.
[14] Fry MS, p.150.
[15] ‘Coast of Malabar, Oct. 22nd,
1833’, Groves, Memoir, p.249.
[16] ‘Coast of Malabar, Oct. 22nd,
1833’, Groves, Memoir, pp.250-251.
[17] Autobiography of George
Müller, compiled by G. Fred Bergin (1905) rpt (Denton, Texas, 2003),
pp.33-34.
[18] ‘One-sided theology’, in
[Mackintosh], Miscellaneous Writings, vol.5, p.167.
Comments
Post a Comment