Posts

Showing posts from July, 2021

ഉപസംഹാരം - Response to Johnson C. Philip - (Part 7 - Epilogue)

Image
  Part 1 ,  Part 2 ,  Part 3 ,  Part 4 ,  Part 5 ,  Part 6 “കാൽവിനിസവുമല്ല അർമീനിയനിസവുമല്ല വിശ്വസിക്കുന്നതെന്നു” ഒരു കാലത്തു പറഞ്ഞുനടന്നിരുന്ന എഴുത്തുകാരനെ ഒരു “കാൽവിനിസ്റ്റു” ആക്കിയത് ദൈവവചന പഠനമാണ്. അല്ലാതെ ജോൺ കാൽവി ന്‍റെ പുസ്തകങ്ങൾ അല്ല. എന്നാൽ, കുറച്ചു നാൾ മുമ്പ് ഡോ. ജോൺസൺ സി. ഫിലിപ്പ്, "കാൽവിനിസം" എന്ന ഉപദേശത്തിനെതിരെ എഴുതിയ പുസ്തകം എ ന്‍റെ ശ്രദ്ധയിൽപ്പെട്ടു. വളരെ ആശയോടുകൂടിയാണ് ആ പുസ്തകം വായിച്ചതെങ്കിലും, നിരാശയായിരുന്നു ഫലം. കാൽവിനിസം തെറ്റാണ് എന്ന് സ്ഥാപിക്കുന്നതിനുപകരം അദ്ദേഹം കാൽവിനെ കുറിച്ചാണ് വിശദീകരിച്ചത്. ചരിത്രത്തിനു വിരുദ്ധമായ പല കാര്യങ്ങളും ഡോ. ഫിലിപ്പ് പറഞ്ഞത് എ ന്‍റെ ശ്രദ്ധയിൽ പെട്ടു. അതുകൊണ്ടാണ്, ഈ പുസ്തകം എഴുതുവാൻ ദൈവകൃപയിൽ ആശ്രയിച്ചു ഞാൻ തീരുമാനിച്ചത്. ഈ പുസ്തകത്തിൽ മൂന്നു കാര്യങ്ങൾ ആണ് ഞാൻ തെളിവുകൾ നിരത്തി സ്ഥാപിച്ചത്: 1.       ബ്രദറൺ സമൂഹത്തിലെ ആദ്യ കാല ദൈവഭക്തന്മാർ എല്ലാവരും കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നു. 2.       കേരളത്തിലെ ആദിമ കാല സുവിശേഷകന്മാർ കാൽവിനിസം പഠിപ്പിച്ചവർ ആ...

കാൽവിനിസം: ദൈവ വചന തെളിവുകൾ - Response to Johnson C. Philip - Part 6

Image
  Part 1 , Part 2 , Part 3 , Part 4 , Part 5 കാൽവിനിസം എന്ന ദൈവശാസ്ത്രത്തി ന്‍റെ അഞ്ചു ആശയങ്ങൾ (Five Points of Calvinism) മാത്രമേ ഈ അധ്യായത്തിൽ വചനപ്രകാരം സ്ഥാപിക്കുന്നുള്ളു. എന്നാൽ, കാൽവിനിസം എന്ന ദൈവശാസ്ത്രം എന്നത് ഈ അഞ്ചു ആശയങ്ങൾ മാത്രമാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഈ അഞ്ചു ആശയങ്ങൾ ക്രോഡീകരിക്കുവാനുള്ള ചരിത്ര പശ്ചാത്തലം ആദ്യമേ പറയട്ടെ. 1564-ലാണ് ജോൺ കാൽവിൻ മരിക്കുന്നതു. എന്നാൽ, നവീകരണ കാലത്തു പഠിപ്പിച്ച ചില സത്യങ്ങളെ എതിർത്ത് യാക്കോബ് അർമീനിയസ് (1560-1609) എന്ന വ്യക്തി രംഗത്തെത്തി. യാക്കോബ് അർമീനിയസി ന്‍റെ ശിഷ്യന്മാർ 1610-ൽ, അഞ്ചു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു (Five Articles of Remonstrance). നമ്മുടെ വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതാണ് തിരഞ്ഞെടുപ്പെന്നും (Conditional Election) , ആത്യന്തികമായി നരകത്തിൽ പോകുന്നവരുടെയും പാപങ്ങൾക്കുവേണ്ടി യേശു ക്രിസ്തു പ്രതിപകര യാഗമായി എന്നും, രക്ഷ ഭദ്രമല്ലെന്നും അവർ പഠിപ്പിച്ചു. ആ അഞ്ചു അർമീനിയൻ പ്രബന്ധങ്ങളെയും ഖണ്ഡിച്ചു 1618-1619-ലാണ് ഔദ്യോഗിക കാൽവിനിസ്റ്റു മറുപടി പ്രസിദ്ധീകരിച്ചത് (The Canons of Dort). ആ മറുപടിയെയാണ് കാൽവിനിസത്തി ന്‍റെ അഞ്ച...

കാൽവിൻ കൊലപാതകി ആണോ? - Response to Johnson C. Philip - Part 5

Image
  Part 1 ,  Part 2 ,  Part 3 ,  Part 4 58 പേരെ കാൽവിൻ കൊന്നുവോ!? [1] കാൽവിൻ 58 പേരെ കൊന്നു എന്ന് ഡോ. ജോൺസൺ സി. ഫിലിപ്പ് ത ന്‍റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ, ഈ രീതിയിലുള്ള വാർത്തകൾക്ക് കാരണം ഗലിഫേ (Galiffe) എന്ന വ്യക്തിയാണ്. അദ്ദേഹമാണ് "കാൽവിൻ 58 പേരെ കൊന്നു” എന്ന് ആദ്യം പറഞ്ഞത്. കാൽവിനാണ് 58 പേരെ കൊന്നത് എന്നതിന് അദ്ദേഹം ഒരു തെളിവ് പോലും പറഞ്ഞിട്ടില്ല. പിന്നീട് വന്നവർ എല്ലാവരും ഗലിഫേനെ ഉദ്ധരിക്കുകയാണ് ചെയ്തത്. എന്നാൽ, ആരായിരുന്നു ഗലിഫേ? അദ്ദേഹം ഒരു കാൽവിൻ വിരോധിയായിരുന്നു. [2] കാൽവിൻ ജനീവയിലേക്കു വന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. [3] [4] അതുകൊണ്ടു, കാൽവി ന്‍റെ പ്രതിച്ഛായ മോശമാക്കുവാൻ അദ്ദേഹം പ്രയത്നിച്ചു. കാൽവിൻ ജനീവയിലേക്കു വന്നു കഴിഞ്ഞു നടന്ന എല്ലാ വധശിക്ഷയും, സാമൂഹിക പ്രശ്നങ്ങളും കാൽവിൻ കാരണം സംഭവിച്ചതാണെന്നായിരുന്നു ഗലിഫേയുടെ വാദം. കാൽവി ന്‍റെ ദൈവശാസ്ത്രം പിന്തുടരാത്തതുകൊണ്ടാണ് ഈ വധശിക്ഷകൾ നടന്നതെന്ന ഒറ്റ തെളിവ് പോലും ഇല്ല. അതുകൊണ്ടു, കാൽവിൻ നേരിട്ട് നടത്തിയ കൊലപാതകങ്ങൾ ആയിരുന്നു ഇതൊക്കെയെന്നും, കാൽവിനിസം വിശ്വസിക്കാത്തതുകൊണ്ടാണ് ഈ കൊലപ...

കാൽവിന്‍റെ ദൈവശാസ്ത്രം - Response to Johnson C. Philip - Part 4

Image
Part 1 ,  Part 2 ,  Part 3 “കാൽവിനിസം” എന്ന ഉപദേശം തെറ്റാണ് എന്ന് സ്ഥാപിക്കുവാൻ ഡോ. ഫിലിപ്പിന് കഴിയാത്തതുകൊണ്ട് അദ്ദേഹം കാൽവി ന്‍റെ ദൈവശാസ്ത്രം എന്ന വിഷയത്തിലേക്കു കടന്നു. എന്നാൽ, അതിലും പല തെറ്റായ ആരോപണങ്ങൾ ഡോ. ഫിലിപ്പ് പറയുന്നുണ്ട്. “പുരോഹിതൻ അപ്പവീഞ്ഞുകൾ വാഴ്ത്തുമ്പോൾ അതിൽ യേശുവി ന്‍റെ ശരീര രക്തസാന്നിധ്യം ആക്ഷരീകമായുണ്ടാകുന്നുവെന്നു കാൽവിൻ പഠിപ്പിച്ചു” എന്ന് ജോൺസൺ സി. ഫിലിപ്പ് തെറ്റായി ആരോപിക്കുന്നു . എന്നാൽ, ആ ഉപദേശത്തെ (Consubstantiation) കാൽവിൻ എതിർക്കുകയാണ് ചെയ്തത്. സൗകര്യം പോലെ കള്ളത്തരങ്ങൾ പറയുന്ന ശ്രീ. ജോൺസൺ സി. ഫിലിപ്പി ന്‍റെ മറ്റു ആരോപണങ്ങളും, വായനക്കാർ "തെറ്റോ ശെരിയോ" എന്ന് സ്വയം പരിശോധിക്കേണ്ടതാണ് എന്ന് ഇത് മുന്നറിയിപ്പ് നൽകുന്നു. കാൽവിൻ ശിശുസ്നാനത്തെ പ്രോത്സാഹിപ്പിച്ചു എന്നതാണ് അടുത്ത ആരോപണം. ആ ആരോപണം ശരിയുമാണ്. ശിശുസ്നാനം ദൈവവചന വിരുദ്ധമാണെന്നാണ് എഴുത്തുകാരൻ വിശ്വസിക്കുന്നത് . എന്നാൽ, ഒരു വ്യക്തി ശിശുസ്നാനം പ്രോത്സാഹിപ്പിച്ചു എന്നത് കൊണ്ട് അദ്ദേഹം പറഞ്ഞ മറ്റു ഉപദേശങ്ങൾ തെറ്റാണ് എന്ന് എങ്ങനെ സ്ഥാപിക്കുവാൻ കഴിയും!        ...