കാൽവിൻ കൊലപാതകി ആണോ? - Response to Johnson C. Philip - Part 5
Part 1, Part 2, Part 3, Part 4
58 പേരെ കാൽവിൻ കൊന്നുവോ!?[1]
കാൽവിൻ 58 പേരെ കൊന്നു എന്ന് ഡോ. ജോൺസൺ
സി. ഫിലിപ്പ് തന്‍റെ
പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
എന്നാൽ, ഈ രീതിയിലുള്ള വാർത്തകൾക്ക് കാരണം ഗലിഫേ (Galiffe) എന്ന വ്യക്തിയാണ്. അദ്ദേഹമാണ്
"കാൽവിൻ 58 പേരെ കൊന്നു” എന്ന് ആദ്യം പറഞ്ഞത്. കാൽവിനാണ് 58 പേരെ കൊന്നത് എന്നതിന്
അദ്ദേഹം ഒരു തെളിവ് പോലും പറഞ്ഞിട്ടില്ല. പിന്നീട് വന്നവർ എല്ലാവരും ഗലിഫേനെ ഉദ്ധരിക്കുകയാണ്
ചെയ്തത്. എന്നാൽ, ആരായിരുന്നു ഗലിഫേ? അദ്ദേഹം ഒരു കാൽവിൻ വിരോധിയായിരുന്നു.[2] കാൽവിൻ
ജനീവയിലേക്കു വന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല.[3][4] അതുകൊണ്ടു,
കാൽവിന്‍റെ
പ്രതിച്ഛായ മോശമാക്കുവാൻ
അദ്ദേഹം പ്രയത്നിച്ചു. കാൽവിൻ ജനീവയിലേക്കു വന്നു കഴിഞ്ഞു നടന്ന എല്ലാ വധശിക്ഷയും,
സാമൂഹിക പ്രശ്നങ്ങളും കാൽവിൻ കാരണം സംഭവിച്ചതാണെന്നായിരുന്നു ഗലിഫേയുടെ വാദം.
കാൽവിന്‍റെ ദൈവശാസ്ത്രം പിന്തുടരാത്തതുകൊണ്ടാണ്
ഈ വധശിക്ഷകൾ നടന്നതെന്ന ഒറ്റ തെളിവ് പോലും ഇല്ല. അതുകൊണ്ടു, കാൽവിൻ നേരിട്ട് നടത്തിയ
കൊലപാതകങ്ങൾ ആയിരുന്നു ഇതൊക്കെയെന്നും, കാൽവിനിസം വിശ്വസിക്കാത്തതുകൊണ്ടാണ് ഈ കൊലപാതകങ്ങൾ
നടന്നതെന്നുമൊക്കെയുള്ള ഗലിഫേയുടെയും ഡോ. ജോൺസൺ സി. ഫിലിപ്പിന്‍റെയും വാദങ്ങൾ ഒരു പോലെ പച്ചക്കള്ളം ആണ്.
സെർവറ്റസിന്‍റെ വധശിക്ഷ
ഒരു സ്പാനിഷ് ചിന്തകനായിരുന്നു മിഖായേൽ
സെർവറ്റസ്. അദ്ദേഹത്തിന്‍റെ
കാലഘട്ടത്തിലെ കത്തോലിക്കരെയും
പ്രൊട്ടസ്റ്റന്റുകാരെയും ഒരുപോലെ ഞെട്ടിക്കുന്ന വിധത്തിൽ ദൈവം ത്രീയേകൻ എന്ന സത്യത്തെ
അദ്ദേഹം നിഷേധിച്ചു. എല്ലാ അർത്ഥത്തിലും, അദ്ദേഹം ഒരു ദുരുപദേഷ്ടാവായിരുന്നു. 1553-ൽ
അദ്ദേഹം തന്‍റെ
കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ചു.
അതുനിമിത്തം, ഫ്രാൻസിലെ കത്തോലിക്ക ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ, അദ്ദേഹം
ജനീവയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെവെച്ച് അദ്ദേഹത്തെ അറസ്റ്റുചെയ്തു. കാൽവിനാണു
അദ്ദേഹത്തിനെതിരെ കേസ് വാദിച്ചത്. അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ചുട്ടു കൊല്ലുക എന്ന
രീതിയാണ് അന്നത്തെ ഭരണകൂടങ്ങൾ അവലംബിച്ചത്. എന്നാൽ, കൂടുതൽ നേരം വേദന സഹിക്കാതെ പെട്ടെന്ന്
മരിക്കത്തക്കവിധം ശിരഛേദം ചെയ്തു വധശിക്ഷ നടപ്പാക്കുവാൻ കാൽവിൻ അപേക്ഷിച്ചു. എന്നാൽ,
ഭരണകൂടം അത് നിഷേധിച്ചു. 1553 ഒക്‌ടോബർ 27-ന് സെർവറ്റസിന്‍റെ വധശിക്ഷ നടപ്പാക്കി.[5] എന്നാൽ, ഒരു കാര്യം നാം മനസ്സിലാക്കേണം, കാൽവിൻ ജനീവയിലെ
സിവിൽ ഓഫീസിൽ ഔദ്യോഗിക പദവി ഒരിക്കലും വഹിച്ചിരുന്നില്ല.
ഒരു പാസ്റ്ററെന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.[6]
സെർവറ്റസിന്‍റെ വധശിക്ഷയെ അത് നടന്ന കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തിൽ നാം മനസ്സിലാക്കേണം.[7]
1.
ത്രിത്വം,
ക്രിസ്തുവിന്‍റെ
മനുഷ്യാവതാരം മുതലായ കാര്യങ്ങൾ നിഷേധിക്കുന്ന ദൈവദൂഷകന്മാരെ വധശിക്ഷയ്ക്കു വിധേയരാക്കുന്ന
രീതി മധ്യ കാലം മുതൽ ക്രിസ്തീയ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു. കാൽവിനല്ല ആ രീതി
കണ്ടുപിടിച്ചത്, അല്ലെങ്കിൽ കൊണ്ടുവന്നത്.
2.
റോമൻ
വിചാരണ കോടതി ഇതിനോടകം സെർവറ്റസിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
3.
സെർവറ്റസ്
എന്ന ദുരുപദേശകനെ വധശിക്ഷയ്ക്കു വിധേയനാക്കേണം എന്ന് തീരുമാനിച്ചത് ഇരുപത്തിയഞ്ചു പേര്
അടങ്ങുന്ന ഒരു സംഘമാണ്. കാൽവിൻ അതിൽ ഒരാൾ മാത്രമായിരുന്നു. കാൽവിൻ എന്ന വ്യക്തി ചെയ്ത കൊലപാതകം അല്ല അത്.
4.
പ്രോസിക്യൂഷനെ
കൈകാര്യം ചെയ്യുന്ന വിദഗ്ദ്സാക്ഷിയായി സെർവറ്റസിന്‍റെ വിചാരണയിൽ
പങ്കെടുത്ത കാൽവിൻ, സെർവറ്റസ് ദുരുപദേശത്തിൽനിന്നും മാനസാന്തരപ്പെടേണമെന്നും മരിക്കരുതെന്നും
ആഗ്രഹിച്ചു. വിചാരണ വേളയിലും ശേഷവും മണിക്കൂറുകളോളം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു.
5.
സെർവറ്റസിനെ
ജീവനോടെ ചുട്ടുകൊല്ലാൻ വിധിച്ചപ്പോൾ, കൂടുതൽ നേരം വേദന സഹിക്കാതെ പെട്ടെന്ന്
മരിക്കത്തക്കവിധം ശിരഛേദം ചെയ്തു വധശിക്ഷ നടപ്പാക്കുവാൻ കാൽവിൻ അപേക്ഷിച്ചു. എന്നാൽ,
ഭരണകൂടം അത് നിഷേധിച്ചു.
6.
ജനീവയ്ക്ക്
പുറത്തുള്ള മുഖ്യ പരിഷ്കർത്താക്കൾ വധശിക്ഷയ്ക്ക് പൂർണ്ണ അംഗീകാരം നൽകി.
7.
ഈ
വിഷയത്തിൽ, ബന്ധപ്പെട്ട മറ്റാരെക്കാളും
സെർവറ്റസിനോട് കാൽവിൻ കൂടുതൽ ഇടയ ശ്രദ്ധ കാണിച്ചു.
വീണ്ടും ആവർത്തിക്കുന്നു, സെർവറ്റസിന്‍റെ വധശിക്ഷയെ അത് നടന്ന കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തിൽ നാം മനസ്സിലാക്കേണം.
അതല്ലാതെ, ഈ ഒരു സംഭവം എടുത്തുകാട്ടി
കാൽവിനിസം തെറ്റാണ് എന്ന് തെളിയിക്കുവാൻ സാധ്യമല്ല. കാരണം, കാൽവിനിസം എന്ന ഉപദേശത്തിന്‍റെ
ഉപജ്ഞാതാവ് കാൽവിൻ അല്ല. ലോകസ്ഥാപനത്തിനു മുമ്പേ തിരഞ്ഞെടുപ്പ്
നടത്തിയത് പിതാവായ ദൈവമാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ക്രൂശിൽ മരിച്ചത് യേശുക്രിസ്തുവാണ്.
തിരഞ്ഞെടുക്കപ്പെട്ടവരെ "ഫലപ്രദമായി വിളിക്കുന്നത്" പരിശുദ്ധാത്മാവാണ്. ഇതിലൊന്നും
ജോൺ കാൽവിന് ഒരു പങ്കുമില്ല. രക്ഷ എന്നത് ദൈവത്തിന്‍റെ ദാനമാണ്.
“രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ
നമ്മുടെ ദൈവത്തിന്‍റെയും
കുഞ്ഞാടിന്‍റെയും
ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.”
(വെളിപ്പാട് 7:10)
[1] The relevant content is taken from
https://beggarsallreformation.blogspot.com/2019/06/john-calvin-had-58-people-executed-in.html
(James Swan, June 19, 2019).
[2] Sober, Strict, and Scriptural:
Collective Memories of John Calvin, 1800-2000, edited by Johan de Niet,
Herman Paul and Bart Wallet, pp. 28-29.
[3] Richard Stauffer, The Humanness of
John Calvin, Abingdon Press, p. 27.
[4] Philip Schaff, History of the
Christian Church
[5] T. H. L. Parker, Portrait of
Calvin, 102.
[6] Benjamin Warfield, Calvin and
Augustine (Philadelphia: Presbyterian and Reformed, 1971), 16.
[7] Packer’s essay “John Calvin and
Reformed Europe,” reprinted in Honouring the People of God: Collected
Shorter Writings of J. I. Packer, vol. 4 (Carlisle: Paternoster Press,
1999), 18–19.
Comments
Post a Comment