കാൽവിന്‍റെ ദൈവശാസ്ത്രം - Response to Johnson C. Philip - Part 4
“കാൽവിനിസം”
എന്ന ഉപദേശം തെറ്റാണ് എന്ന് സ്ഥാപിക്കുവാൻ ഡോ. ഫിലിപ്പിന് കഴിയാത്തതുകൊണ്ട് അദ്ദേഹം
കാൽവിന്‍റെ
ദൈവശാസ്ത്രം
എന്ന വിഷയത്തിലേക്കു കടന്നു. എന്നാൽ, അതിലും പല തെറ്റായ ആരോപണങ്ങൾ ഡോ. ഫിലിപ്പ് പറയുന്നുണ്ട്. “പുരോഹിതൻ അപ്പവീഞ്ഞുകൾ
വാഴ്ത്തുമ്പോൾ അതിൽ യേശുവിന്‍റെ
ശരീര
രക്തസാന്നിധ്യം ആക്ഷരീകമായുണ്ടാകുന്നുവെന്നു കാൽവിൻ പഠിപ്പിച്ചു” എന്ന് ജോൺസൺ സി. ഫിലിപ്പ്
തെറ്റായി ആരോപിക്കുന്നു. എന്നാൽ, ആ ഉപദേശത്തെ
(Consubstantiation) കാൽവിൻ എതിർക്കുകയാണ് ചെയ്തത്. സൗകര്യം പോലെ കള്ളത്തരങ്ങൾ പറയുന്ന
ശ്രീ. ജോൺസൺ സി. ഫിലിപ്പിന്‍റെ
മറ്റു
ആരോപണങ്ങളും, വായനക്കാർ "തെറ്റോ ശെരിയോ" എന്ന് സ്വയം പരിശോധിക്കേണ്ടതാണ്
എന്ന് ഇത് മുന്നറിയിപ്പ് നൽകുന്നു.
കാൽവിൻ
ശിശുസ്നാനത്തെ പ്രോത്സാഹിപ്പിച്ചു എന്നതാണ് അടുത്ത ആരോപണം. ആ ആരോപണം ശരിയുമാണ്. ശിശുസ്നാനം
ദൈവവചന വിരുദ്ധമാണെന്നാണ് എഴുത്തുകാരൻ വിശ്വസിക്കുന്നത്. എന്നാൽ, ഒരു വ്യക്തി ശിശുസ്നാനം
പ്രോത്സാഹിപ്പിച്ചു എന്നത് കൊണ്ട് അദ്ദേഹം പറഞ്ഞ മറ്റു ഉപദേശങ്ങൾ തെറ്റാണ് എന്ന് എങ്ങനെ
സ്ഥാപിക്കുവാൻ കഴിയും! ജെ. എൻ. ഡാർബിയും[1] ശിശുസ്നാനത്തെ
പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു.[2][3][4][5] ആയതുകൊണ്ട്,
അദ്ദേഹം പഠിപ്പിച്ച "യുഗവിശ്വാസം" (Dispensationalism) തെറ്റാണ് എന്ന് ഡോ.
ഫിലിപ്പ് പറയുമോ! “രണ്ടുതരം തൂക്കം യഹോവെക്കു
വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു" (സദൃശ്യവാക്യങ്ങൾ 20:23) എന്ന ദൈവവചനം
എല്ലാവരും ഓർത്തിരുന്നാൽ നല്ലതു.
കാൽവിൻ
സഹസ്രാബ്ദ വാഴ്ചയെ നിഷേധിച്ചു എന്നതാണ് അടുത്ത ആരോപണം. സ്ഥലപരിമിതികൾ കാരണം കൂടുതൽ
വിശദീകരിക്കുന്നില്ല. എന്നാൽ, യുഗവിശ്വാസികളായ സ്‌കോഫീൽഡും ചേഫറും എല്ലാം കാൽവിനിസ്റ്റുകൾ
ആയിരുന്നു എന്ന വസ്തുതയും നാം മറക്കരുത്.[6][7]
[1]
യുഗവിശ്വാസത്തിന്‍റെ പിതാവെന്നാണ്
ജെ. എൻ. ഡാർബി അറിയപ്പെടുന്നത്.
[2] Letters, 2, 275 (letter of
1873)
[3] Ibid., 2, 59-61 (letter of
1869).
[4] Letters, 2, 58 (letter of 1869); 3,
557-559.
[5] Ibid., 2, 62 (letter of 1869).
[6]
Jeffrey J. Richards, The
Promise of Dawn: The Eschatology of Lewis Sperry Chafer, (Lanham, MD:
University Press of America, 1991), p. 3.
[7]
C. F. Lincoln,
"Biographical Sketch of the Author," in Lewis Sperry Chafer, Systematic
Theology (Dallas: Dallas Seminary Press, 1948), Vol. VIII, p. 6.
Comments
Post a Comment