കാൽവിനിസം - ബ്രദർ എം. വി. സെബാസ്റ്റ്യനു ഒരു മറുപടി
v എം. വി. സെബാസ്റ്റ്യൻ : കാൽവിനിസം എന്ന് പറഞ്ഞാൽ അതി ന്റെ പിതാവ് കാൽവിൻ തന്നെയാണ്. കാൽവിന് മുമ്പ് ലൂഥറും അഗസ്റ്റിനും ഈ ഉപദേശം പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ലൂഥറിസം എന്നോ അഗസ്റ്റിനിസം എന്നോ അറിയപ്പെടാമായിരുന്നല്ലോ. മറുപടി : കാൽവിനിസം എന്ന ഉപദേശത്തെ അഗസ്റ്റിനിയനിസം (Augustinianism) എന്നും വിളിക്കാറുണ്ട്. അതുകൊണ്ടു, കാൽവിനല്ല ഈ ഉപദേശത്തി ന്റെ പിതാവ് എന്ന് വ്യക്തമായി എന്ന് വിശ്വസിക്കുന്നു. തെളിവ്: https://www.gotquestions.org/Augustinianism.html v എം. വി. സെബാസ്റ്റ്യൻ : കാൽവിൻ ശിശുസ്നാനത്തെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം ശരിയാണ് എന്ന് സമ്മതിച്ചതിൽ സന്തോഷം . മറുപടി: ഇതിൽ നിന്നും ഒരു കാര്യം സെബാസ്റ്റ്യൻ ബ്രദറിന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. കാൽവിനിസം എന്ന അറിയപ്പെടുന്ന ഉപദേശം വിശ്വസിക്കുന്ന ഞങ്ങൾ കാൽവി ന്റെ ശിഷ്യന്മാരല്ല. കാൽവിൻ തെറ്റ് ചെയ്തട്ടുണ്ടെങ്കിൽ തെറ്റാണ് എന്ന് ഞങ്ങൾ പറയും. കാൽവിൻ പഠിപ്പിച്ചത് എല്ലാം “അടിതൊട്ട് മുടിവരെ" അങ്ങനെതന്നെ പഠിപ്പിക്കുന്നവരാണ് കാൽവിനിസ്റ്റുകൾ എന്ന തെറ്റായ ധാരണ ആർക്കും വേണ്ടതില്ല. “പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയി...