നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 7 - (പുസ്തകത്തിന്റെ ഉപസംഹാരം)
ഉപസംഹാരം
ദൈവ വചനം എങ്ങനെ തെറ്റായി വ്യാഖ്യാനിക്കാമെന്നതിനു ഒരു വ്യക്തമായ ഉദാഹരണമാണ് ജിനു നൈനാന്‍റെ ആ പുസ്തകം. ആ പുസ്തകത്തിന്‍റെ ന്യൂനതകൾ ഇതൊക്കെയാണ്:
റോമർ 9-ന്‍റെ സമീപ പശ്ചാത്തലത്തെ അവഗണിക്കുന്നു.
പൗലോസിന്‍റെ പ്രധാന വാദത്തെ മനസ്സിലാക്കാതെ പോകുന്നു.
പൗലോസ് പറഞ്ഞത് മനസ്സിലാക്കാതെ പഴയ നിയമ ഉദ്ധരണികൾ എടുത്തു പൗലോസിന്‍റെ വാദത്തെ കോട്ടിക്കളയുന്നു.
അതിനുവേണ്ടി, അദൃശ്യനായ ചോദ്യകർത്താവ് ചോദിക്കാത്ത ചോദ്യങ്ങൾ ജിനു നൈനാൻ മുന്നോട്ടുവയ്ക്കുന്നു.
റോമർ 9-ന്‍റെ ബൈബിളീക വ്യാഖ്യാനത്തെ വക്രീകരിച്ചു കാണിക്കുന്നു (Misrepresentation).
എന്നാൽ, ദൈവവചനത്തിലെ സത്യത്തെ തടഞ്ഞുവയ്ക്കുവാൻ ആർക്കും സാധിക്കുകയില്ല. ദൈവവചനത്തിനെതിരായി വരുന്ന എല്ലാ വാദങ്ങളും "മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യമാണ്. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു.” തെറ്റായ വ്യാഖ്യാനങ്ങൾ എല്ലാം ശെരിയായ വ്യാഖ്യാനത്തിന്‍റെ മുമ്പിൽ തകർന്നുപോകും.
എന്നാൽ ഇതൊക്കെ നിമിത്തം, റോമർ 9-നെ വിശദമായി പഠിക്കുവാൻ ദൈവം എനിക്കും കൃപ നൽകി. ദൈവം സർവാധികാരി ആണ്. ചിലരുടെ തെറ്റായ പ്രവർത്തികളെയും ദൈവം തന്‍റെ ജനത്തിന്‍റെ വിശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നു. ദൈവത്തിനു സ്തോത്രം.
ഈ പുസ്തകം വായിക്കുക നിമിത്തം ദൈവത്തിന്‍റെ സർവാധികാരത്തെ കൂടുതൽ മനസ്സിലാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് നിമിത്തം ദൈവത്തെ താൻ ആയിരിക്കുന്നതുപോലെ മനസ്സിലാക്കി അവനെ ആരാധിക്കുവാനും സ്നേഹിക്കുവാനും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനാണ്. മഹത്വം എല്ലാം ത്രീയേക ദൈവത്തിനു.
ക്രിസ്തുവിൽ സഹോദരൻ,
Comments
Post a Comment