തിന്മയും ദൈവത്തിന്റെ സർവാധികാരവും - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 2
v ദൈവത്തിന്റെ
പ്രപഞ്ചത്തിൽ യാദൃച്ഛികം (Random or
Chance Events) എന്ന ഒരു കാര്യമേയില്ല. എല്ലാത്തിന്റെയും മീതെ ദൈവം സർവാധികാരിയാണ്.
സദൃശ്യവാക്യങ്ങൾ 16:33:
“ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.” (The lot is cast into the
lap, but its every decision is from the Lord).
v യഹോവ സകലത്തിനും മീതെ സർവാധികാരിയാണ്. “സ്വതന്ത്ര ഇച്ഛയുള്ള” തന്റെ സൃഷ്ടികളുടെ സകല പ്രവർത്തികളോടുള്ള ബന്ധത്തിലും യഹോവ സർവാധികാരിയാണ്.
യിരേമ്യാവു 10:23:
“യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല
എന്നു ഞാൻ അറിയുന്നു.” (I know, O Lord, that the way of man is not in himself, that
it is not in man who walks to direct his steps).
സദൃശ്യവാക്യങ്ങൾ 20:24:
“മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു
തന്റെ വഴി
എങ്ങനെ ഗ്രഹിക്കാം?” (A man's steps are from the Lord; how then can man
understand his way?).
സദൃശ്യവാക്യങ്ങൾ 16:9:
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.”
(The heart of man plans his way, but the Lord establishes his steps).
സദൃശ്യവാക്യങ്ങൾ 21:1:
“രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു;
തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.” (The king's heart
is a stream of water in the hand of the Lord; he turns it wherever he will).
v താൻ പാപത്തിന്റെ
പരിപോഷകനോ, തിന്മയിൽ പ്രസാദിക്കുന്നവനോ ആകാതെ
തന്നെ, ദൈവം സകലത്തെയും തന്റെ
സ്ഥിരനിർണ്ണയത്താൽ നിയമിക്കുന്നു. ദൈവവചനം
അങ്ങനെ പറയുന്നു. നാം അത് വിശ്വസിക്കുന്നു. (There are literally dozens of
Scripture passages that say that God (indirectly) brought about some kind of
evil).
അപ്പോസ്തല പ്രവർത്തികൾ 4:27, 28: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ
പരിശുദ്ധദാസനു വിരോധമായി
ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
28സംഭവിക്കേണം എന്നു നിന്റെ
കയ്യും നിന്റെ
ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.”
· പ്രപഞ്ച ചരിത്രത്തിൽ നടന്ന ഏറ്റവും
ക്രൂരമായ, നിഷ്ഠൂരമായ തിന്മയായിരുന്നു മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിന്റെ
ക്രൂശീകരണം. എന്നാൽ, അധർമ്മികൾ
അന്ന് എന്തൊക്കെ ചെയ്തുവോ അതെല്ലാം തന്നെ, ദൈവം മുൻനിയമിച്ചു എന്നാണു അപ്പോസ്തലൻ ആക്ഷരീകമായ
ഭാഷയിൽ പ്രസ്താവിക്കുന്നത്. ദൈവം സംഭവിക്കേണം എന്നു മുന്നിയമിച്ചതു എന്തൊക്കെയാണോ,
അതാണ് അവർ ചെയ്തത് എന്ന് നാം വായിക്കുന്നു.
അപ്പോസ്തല പ്രവർത്തികൾ 2:23 “ദൈവം
നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര
നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ
തറെപ്പിച്ചു കൊന്നു”.
1 രാജാക്കന്മാർ 11:14:
“യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.”
റോമർ 9:16-18:
“അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ
സകലവും സാധിക്കുന്നതു. 17“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ
നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും
തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.
18അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.”
യേഹേസ്കേൽ 14:9:
“എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു;
ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.”
2 ശമൂവേൽ 24:1:
“യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും
എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിന്നു
തോന്നിച്ചു.”
2 തെസ്സലൊനീക്യർ 1:11, 12: “സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും
ന്യായവിധി വരേണ്ടതിന്നു 12ദൈവം
അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ
വ്യാപാരശക്തി അയക്കുന്നു.”
ഉല്പത്തി 45:5:
“എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി
ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.”
ഉല്പത്തി 50:20:
“നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു
ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.”
പുറപ്പാട് 4:21:
“യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള
അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ
ഹൃദയം കഠിനമാക്കും.”
പുറപ്പാട് 14:4:
“ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ
ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും
അവന്റെ സകലസൈന്യങ്ങളിലും
ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.”
പുറപ്പാട് 14:8:
“യഹോവ മിസ്രയീംരാജാവായ ഫറവോന്റെ
ഹൃദയം
കഠിനമാക്കിയതിനാൽ
അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.”
യോശുവ 11:20:
“യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്വാൻ
തക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.”
സങ്കീർത്തനങ്ങൾ 105:25:
“തന്റെ
ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം
പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ
മറിച്ചുകളഞ്ഞു.”
ന്യായാധിപന്മാർ 3:12:
“കെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു
അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.”
ന്യായാധിപന്മാർ 9:23:
“ദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാർക്കും
തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാർ
അബീമേലെക്കിനോടു ദ്രോഹം തുടങ്ങി”.
1 ശമൂവേൽ 2:25:
“മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു
പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ
അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.”
1 ശമൂവേൽ 16:14:
“എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.”
2 ശമൂവേൽ 12:11, 12:
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം
വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ
വെട്ടത്തു തന്നേ നിന്റെ
ഭാര്യമാരോടുകൂടെ ശയിക്കും.
12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം
യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ
വെട്ടത്തു തന്നേ നടത്തും.”
1 രാജാക്കന്മാർ 22:23:
“ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ
ആത്മാവിനെ
നിന്റെ ഈ
സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു;
യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.”
യെശയ്യാവ് 10:5:
“എന്റെ കോപത്തിന്റെ
കോലായ അശ്ശൂരിന്നു അയ്യോ
കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ
ക്രോധം ആകുന്നു.”
യിരേമ്യാവു 25:9:
“ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും
എന്റെ ദാസനായി
ബാബേൽരാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും
ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും
വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിർക്കും.
ആമോസ് 3:6:
“നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?”
യെശയ്യാവ് 45:7:
“ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു
യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.”
വെളിപ്പാട് 17:7:
“ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്വാനും ഒരേ അഭിപ്രായം നടത്തുവാനും
തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം
അവരുടെ ഹൃദയത്തിൽ തോന്നിച്ചു.”
v ദൈവം സകലത്തെയും തന്റെ സ്ഥിരനിർണ്ണയത്താൽ നിയമിക്കുന്നു
എങ്കിലും അവൻ
പാപം ചെയ്യുന്നില്ല, തിന്മ പ്രവർത്തിക്കുന്നില്ല.
യാക്കോബ് 1:13, 14:
“പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു.
ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല. ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ
ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.”
v തിന്മ ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം
തിന്മ പ്രവർത്തിച്ച വ്യക്തിക്കാണ് (മനുഷ്യർ, ദൂതന്മാർ…). ആ പാപത്തിനു അവൻ ശിക്ഷായോഗ്യനുമാണ്.
അപ്പോസ്തല പ്രവർത്തികൾ 2:23 “ദൈവം
നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു
കൊന്നു”. [യേശുവിനെ കൊന്ന മനുഷ്യർക്കാണ്
അവർ ചെയ്ത പാപത്തിന്റെ
ഉത്തരവാദിത്വം.]
ലൂക്കോസ് 22:22:
“നിർണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ
കഷ്ടം!” എന്നു പറഞ്ഞു.”
മത്തായി 18:7:
“ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ;
എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ
കഷ്ടം.”
v സകലത്തെയും (തിന്മയെയും) ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുവാൻ ഉപയോഗിക്കുന്നു.
ഉല്പത്തി 50:20:
“നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു
ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.” (As for you, you meant
evil against me, but God meant it
for good).
സദൃശ്യവാക്യങ്ങൾ 16:4:
“യഹോവ സകലത്തെയും തന്റെ
ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു;
അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.”
സങ്കീർത്തനങ്ങൾ 76:10:
“മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം”.
എഫെസ്യർ 1:11:
“തന്റെ
ഹിതത്തിന്റെ
ആലോചനപോലെ
സകലവും പ്രവർത്തിക്കുന്നവന്റെ….”
റോമർ 8:28:
“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ,
സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു
എന്നു നാം അറിയുന്നു.”
സംഗ്രഹം
യഹോവ സകലത്തിനും മീതെ സർവാധികാരിയാണ്
എന്ന് ദൈവവചനം പഠിപ്പിക്കുന്നു. “സ്വതന്ത്ര
ഇച്ഛയുള്ള” തന്റെ സൃഷ്ടികളുടെ സകല പ്രവർത്തികളോടുള്ള
ബന്ധത്തിലും യഹോവ സർവാധികാരിയാണ് എന്നും ദൈവവചനം
പഠിപ്പിക്കുന്നു. താൻ പാപത്തിന്റെ പരിപോഷകനോ, തിന്മയിൽ പ്രസാദിക്കുന്നവനോ ആകാതെ തന്നെ, ദൈവം
സകലത്തെയും തന്റെ സ്ഥിരനിർണ്ണയത്താൽ നിയമിക്കുന്നു എന്ന് ദൈവവചനം പഠിപ്പിക്കുന്നു. ദൈവവചനം പറയുന്നത്
എല്ലാം ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ, ദൈവം തിന്മ പ്രവർത്തിക്കുന്നില്ല എന്നും തിന്മ
പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്വം പൂർണ്ണമായി മനുഷ്യർക്കാണ് എന്നും ദൈവ വചനം പഠിപ്പിക്കുന്നു. ഞങ്ങൾ അതും വിശ്വസിക്കുന്നു.
എന്നാൽ ഇത് രണ്ടും എങ്ങനെ ശെരിയാകും
എന്ന് നിങ്ങൾ ചോദിക്കുമായിരുക്കും. ഉത്തരം ഇതാണ്. ഞങ്ങൾക്കറിയില്ല. ഈ രണ്ടു സത്യങ്ങൾ
എങ്ങനെ ഒരുമിച്ചു പോകുന്നു എന്ന് വിശദീകരിക്കുവാൻ ഞങ്ങൾക്ക് അറിയില്ല. എന്നാൽ ദൈവവചനം എല്ലാം പഠിപ്പിക്കുന്നു. ഞങ്ങൾ അത്
വിശ്വസിക്കുകയും ചെയ്യുന്നു. ഒരു കാര്യം ഞങ്ങൾക്ക് അറിയാം. ഇത് ദൈവവചനസത്യങ്ങൾ ആയിരിക്കുന്നതുകൊണ്ടു, ഈ രണ്ടു സത്യങ്ങളും ഒരുമിച്ചു പോകും
എന്ന് ഞങ്ങൾ പരിപൂർണ്ണമായി വിശ്വസിക്കുന്നു. പാപത്തിന്റെ പരിപോഷകനോ ഉപജ്ഞാതാവോ ആകാതെ തന്നെ,
സകലത്തെയും തന്റെ സ്ഥിരനിർണ്ണയത്താൽ നിയമിക്കുവാൻ, സർവാധികാരിയായ യഹോവ സർവ്വശക്തനാണ്.
അവൻ സർവ്വജ്ഞാനിയുമാണ്. (The answer is somehow to be found in an awareness of
God’s infinite greatness, in the
knowledge of the fact that he can do far more than we could ever think
possible).
ജോൺസൺ
സി. ഫിലിപ്പിനോട് എന്റെ ചോദ്യങ്ങൾ
എന്റെ പ്രിയ ജോൺസൺ സി. ഫിലിപ്പ് സഹോദര; കാൽവിൻ,
R. C. സ്പ്രൗൽ, ജോൺ പൈപ്പർ, ജെയിംസ് വൈറ്റ്, ജോനാഥൻ എഡ്വേഡ്സ് എന്നീ ദൈവദാസന്മാരെ
നമുക്ക് വിടാം. ദൈവവചനം എന്ത് പറയുന്നു എന്ന് കഴിഞ്ഞ അധ്യായത്തിൽ ഞാൻ വിശദീകരിച്ചുവല്ലോ.
അത് താങ്കൾക്ക് അംഗീകരിക്കുവാനും വിശ്വസിക്കുവാനും മനസ്സുണ്ടോ? അതോ, ബൈബിളിലെ ദൈവത്തെ
ക്രൂരൻ, നിഷ്ഠൂരൻ എന്നൊക്കെ താങ്കൾ ഇനിയും വിളിക്കുമോ? “ഞാൻ ഉദ്ദേശിച്ചത് ഇതായിരുന്നു,
എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്” എന്ന് പറയുന്നൊരു ഒരു പരാജിതനായ ദൈവത്തെ ആണോ താങ്കൾ
വിളിച്ചപേക്ഷിക്കുന്നതു!? തന്റെ പദ്ധതികൾ എല്ലാം തകരുന്നത് നോക്കിക്കാണുന്ന ഒരു നിസ്സഹായനായ
ദൈവത്തെ ആണോ താങ്കൾ ആരാധിക്കുന്നത്? ദൈവം സർവാധികാരിയാണ് എന്ന് താങ്കൾ അധരം കൊണ്ട്
മാത്രം പറയുകയല്ലാതെ ഹൃദയം കൊണ്ട് വിശ്വസിക്കുന്നുണ്ടോ?
സ്വന്ത വിവേകത്തിൽ ഊന്നാതെ ദൈവവചനം
പഠിപ്പിക്കുന്നത് അങ്ങനെ തന്നെ വിശ്വസിക്കുവാൻ താങ്കൾ ഒരുക്കമാണോ?
ഒരിക്കൽ പൊളിഞ്ഞുപോയ ദൈവത്തിന്റെ
പദ്ധതികൾ (താങ്കൾ അതാണല്ലോ
പറയുന്നത്) ഇനിയും പൊളിയുകയില്ല എന്ന് എന്താണ് ഉറപ്പു? തന്റെ പദ്ധതികൾ പൊളിയാതെ കാക്കുവാൻ താങ്കളുടെ
ദൈവം ശക്തനാണോ? ആണെങ്കിൽ എന്തുകൊണ്ട് ദൈവം ആ ശക്തി ഉപയോഗിച്ചു തന്റെ
പദ്ധതി (Original
Purpose) നിവൃത്തിച്ചില്ല? ദൈവ വചനത്തിനു നേരെ താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിരീശ്വരവാദികളുടെ
ചോദ്യങ്ങളുമായി സാമ്യമുണ്ടെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
നമുക്ക് തോന്നുന്ന പോലെ ഒരു ദൈവത്തെ
സങ്കല്പിക്കാതെ, ദൈവവചനം പഠിപ്പിക്കുന്നത് അങ്ങനെതന്നെ വിശ്വസിക്കുവാൻ ദൈവം സഹോദരനും
സഹോദരന്റെ കൂട്ടാളികൾക്കും കൃപ നൽകുമാറാകട്ടെ.
പുസ്തകം മുഴുവൻ വായിക്കാം 👇:
Comments
Post a Comment