കാൽവിനിസം - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - നിരൂപണം - Part 1
ജോൺസൺ സി. ഫിലിപ്പും, സനീഷ് ചെറിയാനും
എഴുതിയ "നവീന കാൽവിനിസം എന്താണ് കുഴപ്പം" (2011) എന്ന പുസ്തകത്തിന് മറുപടി
എന്നോണം ഞാൻ ഒരു പുസ്തകം എഴുതിയിരുന്നു. എന്നാൽ, ആ പുസ്തകത്തിൽ അവതരിപ്പിച്ച ആശയത്തെയും
തെളിവുകളെയും ഖണ്ഡിക്കാതെ മറ്റൊരു പുസ്തകം ഇറക്കുകയാണ് ജോൺസൺ സി. ഫിലിപ്പ് ചെയ്തിരിക്കുന്നത്.
താൻ ആദ്യം എഴുതിയ പുസ്തകത്തിന്റെ അക്ഷരങ്ങൾ വലിയതാക്കി പുസ്തകത്തിന്റെ വലിപ്പം കൂട്ടുക മാത്രമാണ് ജോൺസൺ സി.
ഫിലിപ്പ് ചെയ്തിരിക്കുന്നത്. ആകയാൽ, എന്റെ ആദ്യപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന
തെളിവുകളും മറുപടികളും ഇവിടെ ആവർത്തിക്കുന്നില്ല.
ജോൺസൺ
സി ഫിലിപ്പിന്റെ ആദ്യ
പുസ്തകവും എന്റെ മറുപടിയും
എന്റെ ആദ്യപുസ്തകത്തിൽ തെളിവുകൾ നിരത്തി സ്ഥാപിച്ച
ചരിത്ര സത്യങ്ങൾ:
1.
ബ്രദറൺ
സമൂഹത്തിലെ ആദ്യ കാല ദൈവഭക്തന്മാർ എല്ലാവരും കാൽവിനിസം (5 Points of Calvinism) പഠിപ്പിച്ചവർ
ആയിരുന്നു. J. N. ഡാർബി, B. W. ന്യൂട്ടൺ, ആന്റണി നോറിസ് ഗ്രോവ്സ്, ജോർജ് മുള്ളർ,
ചാൾസ് ഹെൻറി മാക്കിന്റോഷ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
2.
കേരളത്തിലെ
ആദിമ കാല സുവിശേഷകന്മാർ കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നു. ഉദാഹരണം: ഹാൻഡ്ലി ബേർഡ്
എന്ന സുവിശേഷകൻ. 1960-കളിലാണ് കാൽവിനിസം
ഇന്ത്യൻ സമൂഹത്തിലേക്കു നുഴഞ്ഞുകയറിയതെന്ന ഫിലിപ്പിന്റെ പ്രസ്താവന പച്ച കള്ളമാണ് എന്ന് തെളിവുകൾ
നിരത്തി സ്ഥാപിച്ചു.
3.
കാൽവിൻ
കൊലപാതകിയാണ് എന്ന ജോൺസൻ സി ഫിലിപ്പിന്റെ പ്രസ്താവന പച്ചക്കള്ളം ആണെന്ന് തെളിവുകൾ
നിരത്തി സ്ഥാപിച്ചു. കാൽവിനിസത്തിന്റെ ഉപജ്ഞാതാവ് കാൽവിൻ ആണെന്ന് തെറ്റായി അനുമാനിച്ചതിനു ശേഷം, കാൽവിൻ ഒരു “തീവ്രവാദിയായ ദുരുപദേഷടാവ്” ആണെന്ന് തെളിയിക്കുവാനാണ് അവർ ശ്രമിച്ചത്. “കാൽവിൻ” ശരിയല്ലാത്തതുകൊണ്ടു കാൽവിനിസവും ശരിയല്ല എന്ന് വരുത്തിത്തീർക്കാനാണ്
അവർ വൃഥാ ശ്രമിച്ചത്. എന്നാൽ, ഒരു സഹോദരന് നേരെ കള്ളസാക്ഷ്യം പറയുകനിമിത്തം ജോൺസൺ സി.
ഫിലിപ്പ് ഒരു സത്യസന്ധത ഇല്ലാത്ത എഴുത്തുകാരൻ ആണെന്ന് സ്വയം സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. അങ്ങനെയുള്ളവരെ
നാം ഒഴിഞ്ഞിരിക്കുക.
4.
എന്നാൽ, “കാൽവിനിസം” എന്ന് അറിയപ്പെടുന്ന
ഉപദേശത്തിന്റെ ഉപജ്ഞാതാവ് കാൽവിൻ അല്ലാത്തതുകൊണ്ട്, അവരുടെ മുഴുവൻ ശ്രമവും
വിഫലമാണ്. ലോകസ്ഥാപനത്തിനു മുമ്പേ തിരഞ്ഞെടുപ്പ് നടത്തിയത് പിതാവായ ദൈവമാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി
ക്രൂശിൽ മരിച്ചത് യേശുക്രിസ്തുവാണ്. തിരഞ്ഞെടുക്കപ്പെട്ടവരെ "ഫലപ്രദമായി വിളിക്കുന്നത്"
പരിശുദ്ധാത്മാവാണ്. ഇതിലൊന്നും ജോൺ കാൽവിന് ഒരു പങ്കുമില്ല. രക്ഷ എന്നത് ദൈവത്തിന്റെ ദാനമാണ്. ദൈവവചനം കാൽവിനിസം (5 Points) എന്ന ഉപദേശത്തെ സ്ഥാപിക്കുന്നു എന്ന് തെളിയിച്ചു.
( ഇനിയുള്ള എഴുത്തുകളിൽ, ദൈവവചനം എന്ത് പറയുന്നു
എന്നുള്ളതായിരിക്കും നമ്മുടെ ശ്രദ്ധാവിഷയം. ദൈവീക സത്യത്തിൽ നിന്നും നമ്മുടെ ശ്രദ്ധ
മാറാതെയിരിക്കുവാൻ മനുഷ്യരെ നമുക്ക് മറക്കാം. ദൈവവചനത്തിലേക്കു നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കാം).
എന്റെ ആദ്യ പുസ്തകം വായിക്കുവാൻ ഈ ലിങ്ക്
അമർത്തുക (PDF Link):- കാൽവിനിസം (ബ്രദറൺ സമൂഹത്തിലെ ഒരു അനുഗ്രഹീത ഉപദേശം)
Read my first reply to Johnson C.
Philip (in English): Calvinism (A Biblical Doctrine Among the Brethren)
ജോൺസൺ
സി. ഫിലിപ്പിന്റെ രണ്ടാമത്തെ
പുസ്തകം - ഒരു നിരൂപണം
തന്റെ ആദ്യ പുസ്തകത്തിൽ എഴുതിയിരിക്കുന്ന
വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങളെ ചൂണ്ടികാണിച്ചിട്ടും, മാനസാന്തരപ്പെടാതെ അതേ തെറ്റുകൾ
ആവർത്തിക്കുകയാണ് രണ്ടാം പതിപ്പിൽ (2021 Edition) ജോൺസൺ സി. ഫിലിപ്പ് ചെയ്തിരിക്കുന്നത്.
കൂടുതൽ ഗുരുതരമായ പ്രസ്താവനകൾ അദ്ദേഹം നടത്തുകയും ചെയ്യുന്നുണ്ട്.
1.
ത്രിത്വം
എന്ന ദൈവവചന സത്യത്തെ നിഷേധിച്ച ദുരുപദേശിയായ മിഖായേൽ സെർവറ്റസിനെ ഒരു ക്രിസ്തീയ രക്തസാക്ഷിയായാണ് ജോൺസൺ സി. ഫിലിപ്പ് ചിത്രീകരിച്ചിരിക്കുന്നത്
.
ദുരുപദേശങ്ങൾ പഠിപ്പിക്കാത്ത, “തിരുവചന സത്യത്തിനുവേണ്ടി” പ്രാണൻ വെടിഞ്ഞ ഒരുവൻ ആണ്
അദ്ദേഹം എന്ന് ശ്രീ. ഫിലിപ്പ് പറഞ്ഞിരിക്കുന്നു (പേജ് 27). ത്രിത്വം എന്ന അടിസ്ഥാന ക്രിസ്ത്യൻ ഉപദേശത്തെ നിരസിക്കുന്ന ഒരു വ്യക്തിയാണോ
ജോൺസൺ സി. ഫിലിപ്പ് എന്ന് ഞാൻ ഇതിനാൽ സംശയിക്കുന്നു. കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാരെയും
ഒരുപോലെ ഞെട്ടിക്കുന്ന വിധത്തിൽ ദൈവം ത്രീയേകൻ എന്ന സത്യത്തെ നിഷേധിച്ച സെർവറ്റസിനെ
പുകഴ്ത്തുക നിമിത്തം താൻ ഒരു ദുരുപദേശകന്റെ ശിഷ്യൻ ആണെന്ന് ജോൺസൺ സി. ഫിലിപ്പ് സമ്മതിച്ചിരിക്കുന്നു. ബ്രദറൺ സമൂഹത്തിലേക്ക് ദുരുപദേശങ്ങളെ
പടച്ചുവിടുന്ന ഇങ്ങനെയുള്ളവരെ ദൈവജനം തിരിച്ചറിയുക, ഒഴിവാക്കുക.
2.
ആദിമ
ബ്രദറൺ വിശ്വാസികൾ പഠിപ്പിച്ചിരുന്ന ആക്ഷരീകമായ ആയിരമാണ്ടു വാഴ്ചയെ കാൽവിൻ നിഷേധിച്ചുവെന്നും,
അതുകൊണ്ടു ആദിമ ബ്രദറൺ വിശ്വാസികൾ കാൽവിനിസം പഠിപ്പിച്ചവർ ആയിരുന്നില്ല എന്നുമാണ് ജോൺസൺ
സി. ഫിലിപ്പ് വാദിച്ചിരിക്കുന്നത് (പേജ് 38). എന്തൊരു അറിവില്ലായ്മയാണ് ഇത്! കാൽവിനിസം
എന്ന് പറഞ്ഞാൽ "കാൽവിൻ പഠിപ്പിച്ചത് എല്ലാം" ആണ് എന്ന തെറ്റായ ആശയമാണ് ജോൺസൺ
സി. ഫിലിപ്പ് മനസ്സിലാക്കിവച്ചിരിക്കുന്നതു. അങ്ങനെയല്ല വസ്തുത. കാൽവിനിസം എന്ന് നാം പേര് വിളിക്കുന്ന ഉപദേശം
ദൈവത്തിന്റെ സർവാധികാരത്തോടും
രക്ഷയോടും ബന്ധപ്പെട്ട ഒരു ഉപദേശമാണ്.
സ്നാനം, കർത്തൃമേശ, ആയിരമാണ്ടു വാഴ്ച എന്നീ വിഷയങ്ങൾ അതിൽ ഉൾപ്പെടുന്നില്ല.
3.
കാൽവിനെ
കുറിച്ച് പറഞ്ഞിരിക്കുന്ന തെറ്റായ ആരോപണങ്ങൾക്ക് ഒരു ആധികാരികമായ ചരിത്ര തെളിവുകളും
കാണിക്കുവാൻ ജോൺസൺ സി. ഫിലിപ്പിനു കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ നിന്നും കുറെ പടങ്ങൾ
എടുത്തു ഒട്ടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഗവേഷണങ്ങൾ നടത്തുന്ന, ഡോക്ടറേറ്റ് ഒക്കെയുള്ള ഒരു വ്യക്തിയിൽ നിന്ന്
സാധാരണ വിശ്വാസികൾ ഇതിലും നല്ല ഗുണനിലവാരമുള്ള പുസ്തകങ്ങൾ പ്രതീക്ഷിക്കുന്നു എന്ന്
മാത്രം അറിയിച്ചുകൊള്ളട്ടെ. ജോൺസൺ സി. ഫിലിപ്പ് ഒരു “വ്യാജ ഡോക്ടറേറ്റ്” ധാരിയാണെന്നു അനേകം
ബ്രദറൺ വിശ്വാസികൾ ആരോപിക്കുന്നതുപോലെ ഞാൻ ആരോപിക്കുവാൻ ആഗ്രഹിക്കുന്നില്ല.
പുസ്തകം മുഴുവൻ വായിക്കാം 👇:
Comments
Post a Comment