കാൽവിനിസം - ബ്രദർ എം. വി. സെബാസ്റ്റ്യനു ഒരു മറുപടി
v
എം. വി. സെബാസ്റ്റ്യൻ: കാൽവിനിസം
എന്ന് പറഞ്ഞാൽ അതിന്‍റെ പിതാവ് കാൽവിൻ തന്നെയാണ്. കാൽവിന് മുമ്പ് ലൂഥറും അഗസ്റ്റിനും ഈ ഉപദേശം പഠിപ്പിച്ചിട്ടുണ്ടെങ്കിൽ
ലൂഥറിസം എന്നോ അഗസ്റ്റിനിസം എന്നോ അറിയപ്പെടാമായിരുന്നല്ലോ.
മറുപടി: കാൽവിനിസം എന്ന ഉപദേശത്തെ അഗസ്റ്റിനിയനിസം
(Augustinianism) എന്നും വിളിക്കാറുണ്ട്. അതുകൊണ്ടു, കാൽവിനല്ല ഈ ഉപദേശത്തിന്‍റെ പിതാവ് എന്ന് വ്യക്തമായി എന്ന് വിശ്വസിക്കുന്നു.
തെളിവ്: https://www.gotquestions.org/Augustinianism.html
v
എം. വി. സെബാസ്റ്റ്യൻ: കാൽവിൻ
ശിശുസ്നാനത്തെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം ശരിയാണ് എന്ന് സമ്മതിച്ചതിൽ സന്തോഷം.
മറുപടി:
ഇതിൽ നിന്നും ഒരു
കാര്യം സെബാസ്റ്റ്യൻ ബ്രദറിന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. കാൽവിനിസം
എന്ന അറിയപ്പെടുന്ന ഉപദേശം വിശ്വസിക്കുന്ന ഞങ്ങൾ കാൽവിന്‍റെ ശിഷ്യന്മാരല്ല. കാൽവിൻ തെറ്റ് ചെയ്തട്ടുണ്ടെങ്കിൽ
തെറ്റാണ് എന്ന് ഞങ്ങൾ പറയും. കാൽവിൻ പഠിപ്പിച്ചത് എല്ലാം “അടിതൊട്ട് മുടിവരെ"
അങ്ങനെതന്നെ പഠിപ്പിക്കുന്നവരാണ് കാൽവിനിസ്റ്റുകൾ എന്ന തെറ്റായ ധാരണ ആർക്കും വേണ്ടതില്ല.
“പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്‍റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു
ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.” (ഗലാത്യർ 2:6).
v
എം. വി. സെബാസ്റ്റ്യൻ: സെർവറ്റസിനെ വധശിക്ഷയ്ക്കു
വിധിച്ചത് കാൽവിന്‍റെ വാദത്തിന്‍റെ മിടുക്കാണ്. ഒരാൾക്ക് കാൽവിൻ
വധശിക്ഷ വാങ്ങിച്ചു കൊടുത്തു, അത് നടപ്പിലാക്കുകയും ചെയ്തു എന്ന് പറഞ്ഞിട്ട് കാൽവിനല്ല
ആ കൊലപാതകത്തിന് ഉത്തരവാദി എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും?
മറുപടി: ഒരു സ്പാനിഷ് ചിന്തകനായിരുന്നു മിഖായേൽ
സെർവറ്റസ്. അദ്ദേഹത്തിന്‍റെ
കാലഘട്ടത്തിലെ കത്തോലിക്കരെയും
പ്രൊട്ടസ്റ്റന്റുകാരെയും ഒരുപോലെ ഞെട്ടിക്കുന്ന വിധത്തിൽ ദൈവം ത്രീയേകൻ എന്ന സത്യത്തെ
അദ്ദേഹം നിഷേധിച്ചു. എല്ലാ അർത്ഥത്തിലും, അദ്ദേഹം ഒരു ദുരുപദേഷ്ടാവായിരുന്നു. ത്രിത്വം,
ക്രിസ്തുവിന്‍റെ
മനുഷ്യാവതാരം മുതലായ കാര്യങ്ങൾ നിഷേധിക്കുന്ന ദൈവദൂഷകന്മാരെ വധശിക്ഷയ്ക്കു വിധേയരാക്കുന്ന
രീതി മധ്യ കാലം മുതൽ ക്രിസ്തീയ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു. അത് ഒരു വ്യക്തി ചെയ്യുന്ന
കാര്യമല്ല. മറിച്ചു, ഒരു രാജ്യം ദുരുപദേഷ്ടാവിനു
കൊടുക്കുന്ന ശിക്ഷയാണ് അത്. ഒരർത്ഥത്തിൽ, ക്രിസ്തീയ രാജ്യങ്ങളുടെ ഭരണഘടനയിൽ അങ്ങനെയായിരുന്നു എന്ന്
പറയാം. കാൽവിനല്ല ആ രീതി കണ്ടുപിടിച്ചത്, അല്ലെങ്കിൽ
കൊണ്ടുവന്നത്. അതുകൊണ്ടു, നിലവിലുള്ള രാജ്യത്തിന്‍റെ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ, ഒരു അഭിഭാഷകൻ എന്ന നിലയിൽ
രാജ്യത്തിന്‍റെ
കോടതിയിൽ വാദിക്കുക
മാത്രമാണ് കാൽവിൻ ചെയ്തത്.
അങ്ങനെ ചെയ്യുന്ന അഭിഭാഷകരെ കൊലപാതകികൾ എന്ന് നാം വിളിക്കാറുണ്ടോ സഹോദരന്മാരെ!? അങ്ങനെ
ചെയ്യുന്ന ന്യായാധിപന്മാരെ കൊലപാതകികൾ എന്ന് നാം വിളിക്കാറുണ്ടോ!? ബ്രദർ സെബാസ്റ്റ്യൻ അങ്ങനെയാണോ അവരെ വിളിക്കുന്നത്
എന്ന് എനിക്ക് അറിഞ്ഞുകൂടാ! അന്ന് നിലവിലുണ്ടായിരുന്ന നിയമം ശെരിയാണോ തെറ്റാണോ എന്നത്
മറ്റൊരു കാര്യം. എന്നാൽ, കാൽവിനാണ് കൊലപാതകം ചെയ്തത് എന്ന് പറയുന്നത് പച്ചക്കള്ളമാണ്.
ബ്രദർ സെബാസ്റ്റ്യനോട് എനിക്ക് ഒരു കാര്യം മാത്രമേ പറയുവാൻ ഉള്ളു: “കൂട്ടുകാരന്‍റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു” എന്നുംകൂടെ
ദൈവവചനത്തിൽ എഴുതിയിരിക്കുന്നു (പുറപ്പാട് 20:16).
കൂടുതൽ
വിവരങ്ങൾ അറിയുവാൻ വേണ്ടി:
Click
Here
v
എം. വി. സെബാസ്റ്റ്യൻ: നിങ്ങൾ പറയുന്നത്
ബൈബിളിലുള്ള ആശയങ്ങളാണ് എന്ന് ബോധ്യമുണ്ടെങ്കിൽ അത് മുറുകെ പിടിച്ചുകൊള്ളൂ. പക്ഷെ അതിനോട്
ചേർത്ത് കാൽവിൻ പോലുള്ള മാതൃകയില്ലാത്ത വ്യക്തികളുടെ പേര് പറയരുത്.
മറുപടി: കാൽവിനെ കുറിച്ച് നാം ചർച്ച ചെയ്തു
കഴിഞ്ഞല്ലോ. കാൽവിൻ ഒരു മാതൃകയില്ലാത്ത വ്യക്തിയാണ് എന്ന് അങ്ങ് സ്ഥാപിച്ചിട്ടില്ല.
എന്നാൽ, സഹോദരന്‍റെ
ഉപദേശത്തെ ഞങ്ങൾ തുറന്നമനസ്സോടെ
സ്വീകരിക്കുന്നു. ദൈവ വചനത്തിൽ കാണുന്ന ഉപദേശമാണ് ഇത് എന്നതുകൊണ്ട്, കാൽവിനിസം എന്ന
പേര് ഉപയോഗിക്കേണ്ടതില്ല. മറിച്ചു, കൃപയുടെ ഉപദേശങ്ങൾ (Doctrines of Grace) എന്നും
നവീകരണ ഉപദേശങ്ങൾ (Reformation Doctrines) എന്നും ഇതിനെ വിളിക്കാവുന്നതാണ്.
എന്നാൽ, ഞാൻ എഴുതിയ കാൽവിനിസം എന്ന പുസ്തകം മറ്റൊരു പുസ്തകത്തിനുള്ള
മറുപടിയാണ്. അതിന്‍റെ
തലക്കെട്ടും “കാൽവിനിസം”
(By Johnson C. Philip) എന്ന് തന്നെയാണ്. “കാൽവിനിസം” എന്ന പേരെഴുതി ഇല്ലാക്കഥകൾ പടച്ചുവിട്ട
ഒരു പുസ്തകത്തിന് കാൽവിനിസം എന്ന പേരോടുകൂടിയ ഒരു മറുപടി പുസ്തകമാണ് നല്ലതു എന്ന പൂർണ്ണ
ബോധ്യത്തോടുകൂടിയാണ് അങ്ങനെ ചെയ്തത്.
പെന്തെക്കോസ്തുകാർ ബ്രതറൺ വിശ്വാസികളെ
സൈമണിസ്റ്റുകൾ എന്ന് വിളിച്ചു കളിയാക്കാറുണ്ട്. ഇനി, ഒരു പെന്തെക്കോസ്തുകാരൻ ബ്രതറൺ
വിശ്വാസത്തെ പരിഹസിച്ചു, സൈമണിസം എന്ന പേര് വച്ച് ഒരു പുസ്തകം എഴുതിയാൽ, സൈമണിസം എന്ന
പേരോടുകൂടി തന്നെയായിരിക്കും അതിനു മറുപടിയും നൽകുക. അതിൽ ഞങ്ങൾക്ക് ലജ്ജയില്ല.
കാൽവിനിസം എന്ന പുസ്തകം (e-book) സൗജന്യമായി
ലഭ്യമാണ്:
ബ്രദർ എം. വി. സെബാസ്റ്റ്യന്‍റെ
ലേഖനം ലഭിക്കുവാൻ ബന്ധപ്പെടുക: reformedbrethren@gmail.com
Comments
Post a Comment