നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 4
നിത്യതയ്ക്കു വേണ്ടിയുള്ള വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടോ?
ജിനു നൈനാൻ: നിത്യതയ്ക്കു വേണ്ടിയുള്ള വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പിനെ പറ്റി പഠിപ്പിക്കുന്ന അധ്യായമല്ല റോമർ 9. (page 8, 16, 21, 36, 42).
മറുപടി: റോമർ ഒമ്പതാം അധ്യായത്തിന്റെ വിഷയം നിത്യതയ്ക്കു വേണ്ടിയുള്ള വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പാണ് എന്നത് റോമർ 9-ന്റെ വിശദമായ പഠനത്തിൽ സ്ഥാപിക്കുന്നതാണ്. എന്നാൽ, നിത്യതയ്ക്കു വേണ്ടിയുള്ള വ്യക്തിപരമായ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് ലോകസ്ഥാപനത്തിനു മുമ്പേ നടന്നുവെന്നും ആ തിരഞ്ഞെടുപ്പ് നിരുപാധികമാണെന്നും മറ്റു തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുവാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു.
Unconditional Election
നിർവചനം: പിതാവായ ദൈവം ലോകസ്ഥാപനത്തിന് മുമ്പേ, തനിക്കു മനസ്സുള്ളവനെ, രക്ഷയ്ക്കായി തിരഞ്ഞെടുത്തു. ആ തിരഞ്ഞെടുപ്പ് നടത്തിയത്, അവരിൽ ദൈവം മുന്നമേ കണ്ട വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ഒരു നന്മയുടെയും അടിസ്ഥാനത്തിലുമല്ല, ദൈവത്തിന്റെ സ്വതന്ത്ര ഇച്ഛ പ്രകാരമാണ്. അങ്ങനെ ദൈവം സ്നേഹത്തിൽ തിരഞ്ഞെടുത്തവരെ നിത്യജീവനായി മുൻനിയമിക്കയും ചെയ്തു.
ഇതാണ് UNCONDITIONAL ELECTION എന്ന ഉപദേശം.
തെറ്റിധാരണ വേണ്ട: തിരഞ്ഞെടുപ്പ് ആണ് നിരുപാധികം (Election is unconditional). നീതീകരണം നിരുപാധികം അല്ല. വിശ്വാസത്താൽ ആണ് തിരഞ്ഞെടുക്കപ്പെട്ട മനുഷ്യർ നീതീകരിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പാണ് ലോകസ്ഥാപനത്തിനു മുമ്പ് നടക്കുന്നത്. നീതീകരണം (Justification) നടക്കുന്നത് വിശ്വസിക്കുമ്പോഴാണ്.
വചന തെളിവുകൾ:
1 പത്രോസ് 1:2: "പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ."
"Peter, an apostle of Jesus Christ, To those who are elect exiles of the Dispersion in Pontus, Galatia, Cappadocia, Asia, and Bithynia, according to the foreknowledge of God the Father, in the sanctification of the Spirit, for obedience to Jesus Christ and for sprinkling with his blood: May grace and peace be multiplied to you."
അനുസരണം കാണിക്കുവാനാണ് വൃതന്മാരായതു. സുവിശേഷത്തെ അനുസരിക്കുവാൻ (അതായത്, വിശ്വസിക്കുവാൻ) ആണ് തിരഞ്ഞെടുക്കപ്പെട്ടത്. (സുവിശേഷം അനുസരിക്കേണ്ടതാണെന്നു 2 തെസ്സലോനിക്യർ 1:8-ൽ നാം കാണുന്നു.) വിശ്വസിക്കും എന്ന് മുൻ കണ്ടിട്ടല്ല തിരഞ്ഞെടുത്തത് എന്ന് വ്യക്തം.
യോഹന്നാൻ 10:26: "നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു"
ചിലർ വിശ്വസിക്കുന്നില്ല. എന്തുകൊണ്ട്? അതിന്റെ കാരണം കർത്താവ് പറയുന്നുണ്ട്. അവർ ആടുകൾ അല്ല. ചിലർ വിശ്വസിക്കുന്നു. എന്തുകൊണ്ട്? അവർ ആടുകൾ ആയതു കൊണ്ട്. വിശ്വസിക്കും എന്ന് മുൻകണ്ടിട്ടല്ല ആടാക്കിയത്. ഒരുവൻ ആടാണോ അല്ലയോ എന്നതാണ് അവൻ വിശ്വസിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്.
എഫെസ്യർ 1:4: "നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും"
ലോകസ്ഥാപനത്തിന് മുമ്പേ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. It is fixed. തിരഞ്ഞെടുക്കപ്പെട്ടവർ സുവിശേഷം വിശ്വസിക്കുന്നു.
ക്രിസ്തുവിനെയാണ് തിരഞ്ഞെടുത്തത് എന്നാണു പലരും ഈ വാക്യത്തെ തെറ്റായി മനസ്സിലാക്കുന്നത്. "നമ്മെ" തിരഞ്ഞെടുത്തു എന്നാണു പറഞ്ഞിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക.
ഒരുവൻ സുവിശേഷം വിശ്വസിച്ചു കഴിഞ്ഞാണ് ദൈവം തിരഞ്ഞെടുക്കുന്നതെന്നു പലരും തെറ്റായി പഠിപ്പിക്കുന്നു. എന്നാൽ ലോകസ്ഥാപനത്തിനു മുമ്പെയാണ് തിരഞ്ഞെടുപ്പ് എന്ന് അപ്പോസ്തലൻ പറയുന്നു. ലോകസ്ഥാപനത്തിനു മുമ്പേ (നാം ജനിക്കുന്നതിനു മുമ്പേ) നമുക്കു സുവിശേഷത്തിൽ വിശ്വസിക്കുവാൻ സാധിക്കുകയില്ലല്ലോ. എന്നാൽ ദൈവം ലോകസ്ഥാപനത്തിനും മുന്നമേ നമ്മെ തിരഞ്ഞെടുത്തു.
ക്രിസ്തുവിലായവരെ ദൈവം തിരഞ്ഞെടുത്തു എന്ന് പലരും തെറ്റായി പഠിപ്പിക്കുന്നു. എന്നാൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തു എന്നാണു നാം ഇവിടെ വായിക്കുന്നത്. നാം വിശ്വസിക്കുന്നതിനും മുമ്പേ അത് നടന്നു കഴിഞ്ഞു.
ദൈവം ഒരു രക്ഷാ പദ്ധതിയെയാണ് തിരഞ്ഞെടുത്തത് എന്നും ചിലർ പഠിപ്പിക്കുന്നു. എന്നാൽ ദൈവം ചില മനുഷ്യരെയാണ് തിരഞ്ഞെടുത്തതെന്നു അപ്പോസ്തലൻ പറയുന്നു.
യോഹന്നാൻ 6:37: "പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല."
പിതാവ് പുത്രന് കൊടുത്തവർ എല്ലാവരും പുത്രനിൽ വിശ്വസിക്കും (=പുത്രന്റെ അടുക്കൽ വരും; യോഹന്നാൻ 6:35, 36) എന്ന് കർത്താവ് പഠിപ്പിക്കുന്നു. പിതാവ് പുത്രന് ചിലരെ കൊടുത്തതുകൊണ്ടാണ് അവർക്കു പുത്രനിൽ വിശ്വസിക്കുവാൻ സാധിക്കുന്നതെന്നും വ്യക്തമായി യേശു ക്രിസ്തു പഠിപ്പിക്കുന്നു.
ചിലർ യേശുക്രിസ്തുവിനെ കണ്ടിട്ടും യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്നതിന്റെ കാരണമാണ് യേശു ക്രിസ്തു പറയുന്നത് (യോഹന്നാൻ 6:36, 37). യേശു ക്രിസ്തു പറഞ്ഞു: “പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കൽ വരും”. ചിലർ വിശ്വസിക്കാതിരിക്കുവാനുള്ള കാരണം വ്യക്തമാണ്: പിതാവ് അവരെ പുത്രന് കൊടുത്തിട്ടില്ല. ചിലർ ക്രിസ്തുവിന്റെ അടുക്കൽ വരുവാനുള്ള (= വിശ്വസിക്കുവാനുള്ള) കാരണമോ? പിതാവ് അവരെ പുത്രന് കൊടുത്തു എന്നുള്ളതാണ്.
അപ്പോസ്തല പ്രവർത്തികൾ 13:48: “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.”
And when the Gentiles heard this, they began rejoicing and glorifying the word of the Lord, and as many as were appointed to eternal life believed.
ഒരുവൻ വിശ്വസിക്കുന്നതിനു മുമ്പേ നിത്യജീവനായുള്ള നിയമനം നടന്നു കഴിഞ്ഞു എന്ന് വ്യക്തം. അത് രക്ഷയ്ക്കുള്ള (നിത്യജീവൻ) നിയമനമാണ്.
നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും (as many as = no more or no less) വിശ്വസിച്ചു എന്നാണു പറഞ്ഞിരുന്നത്. അതുകൊണ്ടു, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു, നിത്യജീവനായി നിയമിക്കപ്പെട്ടവർ മാത്രമേ വിശ്വസിച്ചുള്ളു എന്ന അർത്ഥമാണ് അതിനുള്ളത്.
ഈ വാക്യത്തെ, “വിശ്വസിക്കും എന്ന് മുന്നമേ കണ്ടു നിത്യജീവനായി നിയമിച്ചു” എന്ന രീതിയിൽ വക്രീകരിച്ചു വ്യാഖ്യാനിക്കുന്നത് ദൈവവചനത്തോട് ചെയ്യുന്ന അനീതിയും നമ്മെ രക്ഷിച്ച ദൈവത്തോട് ചെയ്യുന്ന നന്ദികേടുമാണ്.
റോമർ 11:7: “ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.”
ഇസ്രായേലിൽ ചിലർ വാഗ്ദത്തം പ്രാപിക്കാത്തതിന്റെ കാരണം (ക്രിസ്തുവിൽ വിശ്വസിക്കാത്തതിന്റെ കാരണം) പൗലോസ് പറയുന്നു. ശേഷമുള്ളവർ (= തിരഞ്ഞെടുക്കപ്പെടാത്തവർ) പ്രാപിച്ചില്ല. ദൈവം അവരെ തിരഞ്ഞെടുത്തില്ല എന്നതാണ് കാരണം.
എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവർ നിശ്ചയമായും പ്രാപിക്കും. നിത്യജീവനായി നിയമിക്കപ്പെട്ട എല്ലാവരും ക്രിസ്തുവിൽ വിശ്വസിച്ചിരിക്കും. റോമർ 11:4: “അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.” Romans 11:7: “What then? Israel failed to obtain what it was seeking. The elect obtained it, but the rest were hardened”.
ദൈവത്തിന്റെ മുന്നറിവ് (റോമർ 8:29, 30) എന്ന് പറഞ്ഞാൽ എന്താണ്?
ദൈവത്തിന്റെ മുന്നറിവ് എന്ന് പറഞ്ഞാൽ ചില മനുഷ്യർ ദൈവത്തിൽ വിശ്വസിക്കും എന്ന കാര്യം ദൈവം മുന്നമേ അറിയുന്നതിനെകുറിച്ചാണ് എന്ന് ചിലർ പഠിപ്പിക്കുന്നു. അത് തെറ്റായ പഠിപ്പിക്കൽ ആണ്.
റോമർ 8:29, 30: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു."
വിശ്വസിക്കും എന്ന് മുന്നമേ കൂട്ടി കണ്ടു എന്നാണോ? അല്ലേയല്ല. കാരണം:
ഇതേ പദം, റോമർ 11:2 ൽ നാം കാണുന്നു. റോമർ 11:2: "ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?"
ഇസ്രായേലിനെ കുറിച്ചുള്ള എന്തെങ്കിലും ഒരു കാര്യം ദൈവം മുന്നമേ കൂട്ടി കണ്ടു എന്നല്ല അത് അർത്ഥമാക്കുന്നത്. മറിച്ചു, ദൈവം അവരെ തിരഞ്ഞെടുത്തു എന്ന വസ്തുതയാണ് മുന്നറിവ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
മുന്നറിയുക എന്നാൽ മുന്നമേ തിരഞ്ഞെടുക്കുക എന്ന അർത്ഥത്തിൽ നാം മനസ്സിലാക്കേണം.
ഉല്പത്തി 18:19: "യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു." (= "അറിഞ്ഞിരിക്കുന്നു" എന്നാണ് മൂലഭാഷയിൽ)
NKJV: For I have known him, in order that he may command his children and his household after him, that they keep the way of the LORD, to do righteousness and justice, that the LORD may bring to Abraham what He has spoken to him.”
NASB: For I have chosen him, so that he may command his children and his household after him to keep the way of the LORD by doing righteousness and justice, so that the LORD may bring upon Abraham what He has spoken about him.
ദൈവം ഒരു വ്യക്തിയെ അറിയുക എന്ന് പറഞ്ഞാൽ ആ വ്യക്തിയെ തിരഞ്ഞെടുക്കുക എന്നാണു അർഥം. മുന്നമേ അറിയുക (മുന്നറിയുക) എന്ന് പറഞ്ഞാൽ മുന്നമേ തിരഞ്ഞെടുക്കുക എന്നാണ് അർത്ഥം. അതുകൊണ്ടു, ലോകസ്ഥാപനത്തിന് മുമ്പേ ദൈവം ചിലരെ തിരഞ്ഞെടുത്തു (= മുന്നറിഞ്ഞു) എന്നാണ് റോമർ 8:29-ൽ നാം വായിക്കുന്നത്. എഫെസ്യർ 1- ഉം ഇത് ഉറപ്പിക്കുന്നു.
എഫെസ്യർ 1: ലോകസ്ഥാപനത്തിന് മുമ്പേ ദൈവം ചിലരെ തിരഞ്ഞെടുത്തു (v. 4), അവരെ മുൻനിയമിച്ചു (v. 6)
റോമർ 8:29, 30: ദൈവം ചിലരെ മുന്നറിഞ്ഞു (=മുന്നമേ തിരഞ്ഞെടുത്തു), അവരെ മുൻനിയമിച്ചു (v. 29, 30).
ക്രിസ്തുവിനെ കുറിച്ചും ഇതേ പ്രയോഗം നാം കാണുന്നുണ്ട്. 1 പത്രോസ് 1:20: "അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു."
ക്രിസ്തുവിനെ കുറിച്ചുള്ള എന്തെങ്കിലും ഒരു സത്യം പിതാവ് അറിഞ്ഞിരുന്നു എന്നല്ല അതിന്റെ അർഥം. പിതാവിന് എല്ലാം അറിയാം. എന്നാൽ പിതാവ് ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നാണു ഇതിന്റെ അർഥം.
KJV: “Who verily was foreordained before the foundation of the world, but was manifest in these last times for you.” {God the Father knows everything beforehand, even the acts of Satan. But that is not the sense in which the word “foreknown” is used here. He “knows” His Son in a personal relational way. Christ was foreknown by God the Father.}
ആമോസ് 3:2: “ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു (="അറിഞ്ഞിരിക്കുന്നു"); അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.” (= "അറിഞ്ഞിരിക്കുന്നു" എന്നാണ് മൂലഭാഷയിൽ)
Amos 3:2: “You only have I known of all the families of the earth” {God “knows” all the families of the earth in one sense. But the meaning here is; You only, Israel, have I chosen for my own.} ദൈവത്തിനു എല്ലാ ജാതികളെ കുറിച്ചുള്ള എല്ലാ കാര്യവും (വസ്തുതകളും) അറിയാം. എന്നാൽ ആ അറിവല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ദൈവം ഇസ്രായേലിനെ മാത്രമേ അറിഞ്ഞുള്ളു എന്നതുകൊണ്ട് ദൈവം ഇസ്രായേലിനെ മാത്രം തിരഞ്ഞെടുത്തു എന്നാണ് അർഥം.
റോമർ 8:29 ശ്രദ്ധിച്ചു വായിക്കുക. ചില മനുഷ്യരെ ദൈവം അറിഞ്ഞു എന്നാണ് നാം വായിക്കുന്നത്. അവരെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിഞ്ഞു എന്നല്ല നാം വായിക്കുന്നത്. അവരെയാണ് അറിഞ്ഞത്.
അതുകൊണ്ട്, മുന്നറിവ് എന്ന് പറയുന്നത് അവൻ ക്രിസ്തുവിൽ വിശ്വസിക്കും എന്ന മുന്നറിവ് അല്ല. അവരെ തിരഞ്ഞെടുത്തു എന്നാണ് അർത്ഥം. അതും ലോകസ്ഥാപനത്തിന് മുമ്പേ.
The above passage (Romans 8:28-30) speaks of the fact that God knew persons (“those whom he foreknew”). The text actually says nothing about God foreseeing that certain people would believe, nor is that idea mentioned in any other text of Scripture.
ലോകസ്ഥാപനത്തിനു മുമ്പ്, നിത്യതയ്ക്കു വേണ്ടിയുള്ള, വ്യക്തിപരമായ, രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ട് എന്ന് ദൈവവചനം പഠിപ്പിക്കുന്നു. അത് നിരുപാധികമാണെന്നും ദൈവവചനം പഠിപ്പിക്കുന്നു.
Comments
Post a Comment