നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 3

 ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനെ കൂലിയായിട്ടാണോ മനസ്സിലാക്കേണ്ടത്?


കർത്താവ് ദാസന്മാർക്കു കൂലി ന്യായമായി കൊടുക്കുന്ന കാര്യം മത്തായി 20:15-നെ ഉദ്ധരിച്ചു ജിനു നൈനാൻ വിശദീകരിക്കുന്നുണ്ട്. എത്രയോ സത്യമാണത്. മാത്രമല്ല, ദൈവം എല്ലാവരോടും നീതി കാണിക്കുന്നു എന്നും ചിലരോട് നീതിയെക്കാൾ കവിഞ്ഞു കരുണയും കൃപയും കാണിക്കുന്നു എന്നും അതിനു ദൈവത്തിനു അധികാരം ഉണ്ട് എന്നും സഹോദരൻ ജിനു നൈനാൻ വാദിക്കുന്നു (page 45). ദൈവത്തിനു സ്തോത്രം.

എന്നാൽ, ചിലരെ മാത്രം ലോകസ്ഥാപനത്തിനു മുമ്പേ രക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നത് അനീതിയാണെന്നും ജിനു നൈനാൻ പറയുന്നു. ഇവിടെയാണ് ഗുരുതരമായ തെറ്റുകൾ ഉള്ളത്. ഇങ്ങനെ പറയുകനിമിത്തം ചിലരുടെ ഉപബോധമനസ്സിലുളള തെറ്റായ അനുമാനങ്ങൾ വ്യക്തമാകുന്നു. അത് ഇവയൊക്കെയാണ്:

  1. പാപികളെ രക്ഷിക്കുക, അവരെ രക്ഷയ്ക്കായി തിരഞ്ഞെടുക്കുക എന്നാൽ ഒരു കൂലിയാണ് (പ്രയത്നത്തിന്റെ ഫലം) എന്ന ചിന്ത. 

  2. അതുകൊണ്ടുതന്നെ, ദൈവം ഒരുവനെ രക്ഷിക്കുവാൻ ശ്രമിച്ചാൽ, എല്ലാവരെയും രക്ഷിക്കുവാൻ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ ദൈവം അനീതിമാൻ ആകും എന്ന ചിന്ത.

എത്രയോ വചനവിരുദ്ധമായ ചിന്തകളാണ് ഇതെന്ന് ഓർക്കുക. രക്ഷ എന്നുള്ളത് ദൈവത്തിന്‍റെ ദാനമാണ് എന്ന് തിരുവെഴുത്തു പറയുന്നു. രക്ഷ എന്നത് അർഹിക്കുന്നവർക്ക് ലഭിക്കുന്ന കൂലിയല്ല. അത് പ്രയത്നിച്ചതിന്‍റെഫലമായി ലഭിക്കുന്ന ഒന്നല്ല. അർഹിക്കാത്തവർക്കു ദൈവം നൽകുന്ന ദാനമാണ് രക്ഷ. 

പാപികളായ എല്ലാവർക്കും ന്യായമായി ലഭിക്കേണ്ടത് (കൂലി) നിത്യശിക്ഷയാണ്. അതുകൊണ്ടു തന്നെ, ദൈവം ആരെയും രക്ഷിക്കുവാൻ തീരുമാനിച്ചില്ല എങ്കിൽ അതിൽ ഒരു അനീതിയും വരികയില്ലായിരുന്നു എന്ന് നാം ഓർക്കണം. എല്ലാ മനുഷ്യരും ന്യായമായും അവർ അർഹിക്കുന്ന നരകത്തിലേക്ക് പ്രവേശിച്ചേനെ. 

എന്നാൽ, ദൈവം ചിലരെ തിരഞ്ഞെടുത്തു എന്നത് ദൈവത്തിന്‍റെ കൃപയാണ് (അർഹിക്കാത്ത ഒന്ന്). ദൈവം എല്ലാവരെയും തിരഞ്ഞെടുക്കുവാൻ ബാധ്യസ്ഥനല്ല. ചിലരെ മാത്രം തിരഞ്ഞെടുത്തതിൽ ഒരു അനീതിയും ഇല്ല. നിത്യനരകത്തിലേക്കു പോകുന്നവർ അവർ അർഹിക്കുന്ന നരകത്തിലേക്കാണ് പോകുന്നത് (കൂലി).


Comments

Popular posts from this blog

നിരുപാധികമായ തിരഞ്ഞെടുപ്പ് - സഹോ. ജിനു നൈനാന് ഒരു മറുപടി - ഭാഗം 9

അവിശ്വാസിയായി മരിക്കുന്നവർക്കുവേണ്ടി യേശുക്രിസ്തു മരിച്ചുവോ? - ജോൺസൺ സി. ഫിലിപ്പിന് ഒരു മറുപടി (പുസ്തകം – 2) - Part 3