മാനസാന്തരവും വിശ്വാസവും സ്വതന്ത്ര ഇച്ഛയും
ജിനു നൈനാൻ: മാനസാന്തരവും വിശ്വാസവും ദൈവം ദാനമായി നൽകിയാൽ മനുഷ്യർ ഒരു യന്ത്ര മനുഷ്യനായി (Robot) പോകും. (page 21, 22)
മറുപടി: ഈ വിഷയത്തോടുള്ള ബന്ധത്തിൽ മൂന്നു രീതിയിലുള്ള അഭിപ്രായങ്ങൾ സാധ്യമാണ്:
ദൈവം എല്ലാവർക്കും വിശ്വാസവും മാനസാന്തരവും ദാനമായി നൽകുന്നു. (Position of Universalists)
ദൈവം ആർക്കും വിശ്വാസവും മാനസാന്തരവും ദാനമായി നൽകുന്നില്ല.
ദൈവം ചിലർക്ക് വിശ്വാസവും മാനസാന്തരവും ദാനമായി നൽകുന്നു. (Biblical position)
ഇതിൽ ഏതാണ് തിരുവചനപ്രകാരമുള്ളതു എന്ന് നാം ചിന്തിക്കുക. ദൈവം എല്ലാവർക്കും മാനസാന്തരവും വിശ്വാസവും ദാനമായി നൽകുന്നുണ്ട് എന്ന് ദൈവവചനം പറയുന്നില്ല. ദൈവം ചിലർക്ക് വിശ്വാസവും മാനസാന്തരവും ദാനമായി നൽകുന്നുണ്ട് എന്ന് ദൈവ വചനം വ്യക്തമാക്കുന്നു. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണവർ. അവർ ക്രിസ്തുവിൽ വിശ്വസിക്കും.
ഫിലിപ്പിയർ 1:27-29: “ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.
2 തെസ്സലൊനീക്യർ 1:3: “സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാൻ കടമ്പെട്ടിരിക്കുന്നു.”
അപ്പോസ്തല പ്രവർത്തികൾ 3:16: “അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.”
Acts 3:16: “And his name—by faith in his name—has made this man strong whom you see and know, and the faith that is through Jesus has given the man this perfect health in the presence of you all.”
അപ്പോസ്തല പ്രവർത്തികൾ 18:27: “അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.”
Hebrews 12:2: “Looking unto Jesus the author and finisher of our faith; who for the joy that was set before him endured the cross, despising the shame, and is set down at the right hand of the throne of God.”
എന്നാൽ, വിശ്വാസവും മാനസാന്തരവും ദൈവം മനുഷ്യർക്ക് ദാനമായി നൽകുന്നുണ്ട് എന്ന് തിരുവചനം പറഞ്ഞിരിക്കെ, അങ്ങനെയായാൽ അത് മനുഷ്യനെ യന്ത്ര മനുഷ്യനാക്കുമെന്നു ജിനു നൈനാൻ ദൈവവചനത്തിനെതിരായി വാദിക്കുന്നു. നമുക്ക് ദൈവവചനം വിശ്വസിക്കാം. ദൈവത്തിൽ ആശ്രയിക്കാം. സ്വന്ത വിവേകത്തിൽ ഊന്നാതെയിരിക്കാം.
Online ചർച്ചകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ
ജിനു നൈനാൻ: ദൈവ വചനം പ്രസംഗിക്കുമ്പോൾ അത് കേൾക്കുന്നതിലൂടെ ദൈവം ദാനമായി കേൾക്കുന്നവരിൽ വിശ്വാസം കൊടുക്കുന്നു. (റോമർ 10:17)
മറുപടി: റോമർ 10:17: “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.”
അവിശ്വാസികളായി മരിക്കുന്നവർക്കും ദൈവം വിശ്വാസം ദാനമായി കൊടുക്കുന്നു എന്നാണോ ഈ വാക്യത്തിന്റെ അർത്ഥം? വിചിത്രമായ വ്യാഖ്യാനം. വചനം പുറമെയുള്ള ചെവികൊണ്ട് കേൾക്കുമ്പോൾ തന്നെ ഒരുവനിൽ വിശ്വാസം വരുന്നുണ്ട് എന്ന് എങ്ങനെ സ്ഥാപിക്കുവാൻ കഴിയും?
ഒരുവൻ ക്രിസ്തുവിൽ വിശ്വസിക്കേണമെങ്കിൽ ദൈവവചന കേൾവി അത്യാവശ്യമാണെന്നാണ് റോമർ 10:17 ൽ നാം കാണുന്നത്. അത് ഒരു വശം (aspect) മാത്രം. കേൾക്കുന്നവരിൽ എല്ലാം ദൈവം വിശ്വാസം കൊടുക്കുന്നു എന്ന് റോമർ 10:17 പഠിപ്പിക്കുന്നില്ല.
ജിനു നൈനാൻ: മനസാന്തരപ്പെടാൻ കഴിവില്ലാത്ത ഒരുവനോട്, അതറിയാവുന്ന ദൈവം തന്നെ മനസാന്തരപ്പെടാൻ കൽപ്പിക്കുകയും, മനസാന്തരപ്പെടാത്തതിന് അവനെ ശിക്ഷി ക്കുകയും ചെയ്യുന്നത് ദൈവനീതി അല്ലെ അല്ല എന്ന് വ്യക്തം. ശരീരം മുഴുവൻ തളർന്നു, അനങ്ങാൻ കഴിയാത്ത ഒരുവനോട് ഹുസൈൻ ബോൾട്ടിനെപോലെ ഓടണം, എന്നു കൽപിക്കുകയും, അതിനു കഴിയാത്തവൻ അങ്ങനെ ഓടാത്തതിന് ശിക്ഷിക്കുകയും ചെയ്യു ന്നത് പോലെയാണ് അത്. ഇതാണോ ബൈബിൾ പഠിപ്പി ക്കുന്ന ദൈവനീതി? ഒരിക്കലുമല്ല.
മറുപടി: ഈ പ്രസ്താവനയ്ക്ക് പിന്നിൽ പല തെറ്റിധാരണകൾ ഉണ്ട്. മനുഷ്യന് ചെയ്യുവാൻ കഴിവുള്ള കാര്യങ്ങൾ മാത്രമേ ദൈവം കല്പിക്കുകയുള്ളു എന്ന മിഥ്യാധാരണ. ദൈവവചനം ആ ധാരണയെ എതിർക്കുന്നു. പിതാവിനെപ്പോലെ സൽഗുണപൂർണരാകുവാൻ മനുഷ്യർക്ക് കഴിവില്ല. എന്നാൽ ദൈവം അത് കല്പിച്ചു. ന്യായപ്രമാണം മുഴുവൻ അനുസരിക്കുവാൻ ഒരു മനുഷ്യനും കഴിവില്ല. എന്നാൽ ദൈവം അത് കല്പിച്ചു. അതുപോലെ, ക്രിസ്തുവിനെ സ്നേഹിക്കുവാനും, അവനിൽ ആശ്രയിക്കുവാനും, മാനസാന്തരപ്പെടുവാനും ഒരു മനുഷ്യനും സ്വമേധയാൽ കഴിവില്ല. എന്നാൽ ദൈവം എല്ലായിടത്തും എല്ലാവരോടും മാനസാന്തരപ്പെടുവാൻ കൽപ്പിക്കുന്നു. മനുഷ്യന്റെ ധാർമ്മിക അധഃപതനത്തെ ശരീരം മുഴുവൻ തളർന്ന വ്യക്തിയോട് ഉപമിക്കുന്നത് തെറ്റാണ്. കാരണം മനുഷ്യന്റെ അധഃപതനത്തിനു കാരണം മനുഷ്യൻ തന്നെയാണ് എന്നതുകൊണ്ട്. മനുഷ്യർക്ക് ദൈവത്തെ വേണ്ട. മനുഷ്യർ സത്യത്തെ സ്നേഹിക്കുന്നില്ല. അവരുടെ ഉള്ളിൽ ദൈവഭയം ഇല്ല (റോമർ 3:10-12, 18). ദൈവത്തെ പ്രസാദിപ്പിക്കുവാൻ അവർക്കു കഴിവില്ല (റോമർ 8:7-8). ദൈവാത്മാവിന്റെ ഉപദേശം ഗ്രഹിക്കുവാൻ അവർക്കു കഴിവില്ല (1 കൊരിന്ത്യർ 2:14). ഇതെല്ലാം അവരുടെ കുറ്റങ്ങൾ ആണ്. It is moral inability. Not physical inability. അതിനെ ശാരീരിക തളർച്ചയായി (Physical inability) താരതമ്യം ചെയ്യുന്നത് തെറ്റാണ്. മനുഷ്യർക്ക് ദൈവത്തെ സ്വീകരിക്കുവാൻ കഴിയ്വില്ലാത്തതിന്റെ കാരണം അവർക്കു ദൈവത്തോട് വെറുപ്പുള്ളതുകൊണ്ടാണ്. They hate God and they are responsible for that hatred. They don’t love God because they don’t want to love God. അവർ ദൈവത്തെ സ്നേഹിക്കുന്നില്ല. കാരണം അവർക്കു ദൈവത്തെ സ്നേഹിക്കേണ്ട. ദൈവത്തെ സ്നേഹിക്കുവാൻ അവരും ആഗ്രഹിക്കുന്നില്ല. ഇതാണ് ധാർമിക അധഃപതനം (Moral Inability). ന്യായപ്രമാണം മുഴുവൻ അനുസരിക്കുവാൻ കഴിവില്ലാത്തത് മനുഷ്യന്റെ തെറ്റാണ്. ദൈവത്തിന്റെയല്ല. അതുകൊണ്ടുതന്നെ ന്യായപ്രമാണം മുഴുവൻ അനുസരിക്കുവാൻ ദൈവം കല്പിച്ചാൽ അതിൽ ഒരു തെറ്റുമില്ല. ന്യായപ്രമാണം മുഴുവൻ അനുസരിക്കുവാൻ ഒരു മനുഷ്യർക്കും കഴിവില്ല എന്ന് ദൈവത്തിനു അറിയാമായിരുന്നെങ്കിലും ദൈവത്തിനു അത് കല്പിക്കാം. കാരണം മനുഷ്യന്റെ കഴിവില്ലായ്മ ധാർമ്മികമായി മനുഷ്യന്റെ കുറ്റമാണ് (Moral inability). ദൈവത്തെ വെറുക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് മനുഷ്യർക്ക് ക്രിസ്തുവിനെ സ്വീകരിക്കുവാൻ സാധിക്കാത്തതു. അതുകൊണ്ടു, അവരുടെ കഴിവില്ലായ്മ്മയ്ക്കു അവർ തന്നെയാണ് ഉത്തരവാദി. എന്നാൽ, ക്രിസ്തുവിനെ സ്നേഹിക്കുവാനും, ക്രിസ്തുവിൽ വിശ്വസിക്കുവാനും ദൈവത്തിനു കല്പിക്കാം.
ചോദ്യം: 2 തിമൊ 2:25,26: മാനസാന്തരം ദാനം ആണെങ്കിൽ "പഠിപ്പിക്കുന്നത്" എന്തിനാ...? മറുപടി: മാനസാന്തരം ദൈവം നൽകുന്നു എന്നാണല്ലോ ആ വാക്യം പറയുന്നത്. ("ദൈവം മാനസാന്തരം നല്കുമോ.... "; “In meekness instructing those that oppose themselves; if God peradventure will give them repentance to the acknowledging of the truth”). അത് അംഗീകരിക്കാതെ, മാനസാന്തരം ദൈവം നൽകുന്നതാണെങ്കിൽ എന്തിനു പഠിപ്പിക്കേണം എന്ന് ചോദിക്കുന്നത് കൊണ്ട് എന്ത് ഗുണം? മാനസാന്തരം ദൈവം നൽകുന്നു എന്ന് ദൈവ വചനം പഠിപ്പിക്കുന്നു. ചോദ്യം: മാത്രമല്ല ഇവിടെ (2 തിമൊ 2:25,26) "വിരോധികൾ" എന്ന് പറയുന്നവർ "രക്ഷിക്കപ്പെടുന്നവർ" ആണോ കാൽവിനിസം പ്രകാരം.. അല്ലെങ്കിൽ പിന്നെ "തെരഞ്ഞെടുക്കപ്പെട്ടവർക്ക് " മാത്രം കൊടുക്കുന്ന ദൈവദാനം എങ്ങനെ ആണ് "വിരോധികൾക്ക് " ലഭിക്കുന്നത്...? മറുപടി: എല്ലാവരും ഒരു കാലത്തു വിരോധികൾ ആയിരുന്നു. ദൈവത്തിന്റെ വിരോധികൾ. എന്നാൽ ചില വിരോധികൾ ദൈവം രക്ഷയ്ക്കായി തിരഞ്ഞെടുത്തു. 2 തിമൊ 2:25,26-ൽ നാം കാണുന്നത് ദൈവം എല്ലാവർക്കും മാനസാന്തരം നൽകും എന്നല്ല. ദൈവത്തിന്റെ ഇഷ്ടമാണ് ആർക്കു മാനസാന്തരം നൽകേണം എന്നത്. ശ്രദ്ധിച്ചു വായിച്ചാൽ അത് മനസ്സിലാകും. “വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.” |
Comments
Post a Comment